ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു;ഫോറൻസിക് പരിശോധന കൂടുതൽ വേഗത്തിൽ; സജ്ജീകരണങ്ങൾ ഒന്നരക്കോടി രൂപ ചിലവിൽ.
ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു;ഫോറൻസിക് പരിശോധന കൂടുതൽ വേഗത്തിൽ; സജ്ജീകരണങ്ങൾ ഒന്നരക്കോടി രൂപ ചിലവിൽ. ഇരിങ്ങാലക്കുട:തൃശൂർ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ഉള്ള സൈബർ പോലീസ് സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ആരംഭിച്ച ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവ്വഹിച്ചത്. ജില്ലയിലെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറൻസിക് ലാബിൽ ഒരുക്കിയിട്ടുള്ളത്.Continue Reading