സർക്കാർ വിദ്യാലയങ്ങൾക്ക് കരുത്ത് പകർന്ന് ജില്ലാ പഞ്ചായത്ത്; 125 വിദ്യാലയങ്ങൾക്കായി വിതരണം ചെയ്യുന്നത് 2 കോടി 58 ലക്ഷം രൂപയുടെ ഫർണീച്ചറുകൾ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മാറ്റത്തിൻ്റെയും മുന്നേറ്റത്തിൻ്റെയും പാതയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് കരുത്ത് പകർന്ന് ജില്ലാ പഞ്ചായത്ത്.2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള 58 ഹൈസ്കൂളുകൾക്കും 53 ഹയർ സെക്കണ്ടറി സ്കൂളുകൾക്കും 14 വിഎച്ച്എസ്ഇ സ്കൂളുകൾക്കുള്ള ഫർണീച്ചർContinue Reading

‘ഗ്രാമജാലകം’ ഗ്രാമങ്ങൾക്ക് മാതൃക: മന്ത്രി ഡോ ആർ ബിന്ദു; കാൽനൂറ്റാണ്ട് പൂർത്തിയാക്കി വേളൂക്കര പഞ്ചായത്തിന്റെ പ്രസിദ്ധീകരണം ഇരിങ്ങാലക്കുട:വേളൂക്കര പഞ്ചായത്തിന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘ഗ്രാമജാലകം’ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലി പതിപ്പിന്റെ പ്രകാശനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ആദ്യപ്രതി ഏറ്റുവാങ്ങി. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും മാതൃകയായി ഗ്രാമജാലകം പ്രകാശം പരത്തുന്നുവെന്ന്Continue Reading

വിഷുവിന് വിഷരഹിത പച്ചക്കറി; സിപിഎമ്മിൻ്റെ സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ഇരിങ്ങാലക്കുട: സിപിഎമ്മിൻ്റെ സംയോജിത കൃഷിയുടെ ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു. ടൌൺ ഈസ്റ്റിലെ കെ വി ജോഷിയുടെ 1/2ഏക്കർഭൂമിയിലാണ് വിവിധ ഇനം പച്ചക്കറിതൈകൾ നട്ട് വിഷുവിന് വിഷരഹിതകൃഷിക്ക് തുടക്കമായത്.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ അധ്യക്ഷനായി. സംയോജിത കൃഷി ഏരിയാ കൺവീനർ ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.അജിത്ത് നന്ദിയുംContinue Reading

ഭൗമവിവര നഗരസഭയാകാന്‍ തയ്യാറെടുത്ത് കൊടുങ്ങല്ലൂര്‍ നഗരസഭ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂര്‍ നഗരസഭയെ ഭൗമവിവര നഗരസഭയാക്കുന്നു. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും സാമൂഹിക-സാമ്പത്തിക സര്‍വെ നടത്തിയാണ് വിവരശേഖരണം നടത്തുക. തിരുവന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിവരശേഖരണം. 34 ലക്ഷം രൂപ ചെലവില്‍ നടപ്പിലാക്കുന്ന ജി.ഐ.എസ്. മാപ്പിങ് പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ വാര്‍ഡുകളിലെ അമ്പതോളം യുവാക്കള്‍ക്ക് വിവര ശേഖരണത്തിനായി ഏകദിന പരിശീലനം നടത്തി. പഠനകേന്ദ്രംContinue Reading

മെഡിക്കൽ സഹായധനം വിതരണവും ആദിവാസി മേഖലകളിൽ വായനശാല രൂപീകരണവും.. ഇരിങ്ങാലക്കുട: അശരണർക്ക് കൈത്താങ്ങായി മാറാനും സാമൂഹിക പുരോഗതി ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടത്തിയ മെഡിക്കൽ സഹായ വിതരണവും,ആദിവാസി ഗോത്ര സമൂഹത്തിനായി വായനശാല നിർമ്മിക്കുന്നതിനായുള്ള പുസ്തക ശേഖണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ചുContinue Reading

*കന്നിയാത്രയുമായി മുസിരിസിന്റെ എംഎച്ച്പി ഹെര്‍മപോളന്‍ ബോട്ട്* കൊടുങ്ങല്ലൂർ:മുസിരിസിന്റെ കായലോളങ്ങള്‍ ഭരിക്കാനൊരുങ്ങി മുസിരിസ് പൈതൃക പദ്ധതിയുടെ എംഎച്ച്പി ഹെര്‍മപോളന്‍ ബോട്ട്. കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ബോട്ടാണ് കന്നിയാത്ര നടത്തിയത്. ആധുനികമായ രീതിയില്‍ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളടങ്ങിയതാണ് ഈ ബോട്ട്. എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ വി ആര്‍ സുനിര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തുനിന്നും രാവിലെ ആരംഭിച്ച യാത്ര കനോലി കനാലിലൂടെContinue Reading

ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം ഇരിങ്ങാലക്കുട: വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ നിന്നും കിട്ടിയ പുതിയ ചിലന്തിക്ക് കാർഹോട്ട്സ് തോൽപെട്ടിയെൻസിസ് (Corrhotus tholpettyensis) എന്ന ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്. പെൺ ചിലന്തിക്ക് 6Continue Reading

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാൻ തീരുമാനം. തൃശൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാൻ തീരുമാനം.1 മുതൽ 9 വരെയുള്ള ക്ലാസ്സുകളാണ് അടച്ചിട്ടിരുന്നത്.കോളേജുകൾ 7 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനമായിട്ടുള്ളത്.Continue Reading

അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു;തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭാ തീരുമാനം കയ്പമംഗലം: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതോടെയാണ് തീരവാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനംContinue Reading

മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ വെള്ളാങ്ങല്ലൂരിൽ പിടിയിൽ.. ഇരിങ്ങാലക്കുട: യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26 വയസ്സ്),കന്നാപ്പിള്ളി റോമി ( 19 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാContinue Reading