പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ആരോപണം അടിസ്ഥാനരഹിതമെന്നും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് … ഇരിങ്ങാലക്കുട: പിൻവാതിൽ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളിൽ പാർട്ടിക്കാരെ തിരുകി കയറ്റുന്നതായി ആരോപിച്ച് മുരിയാട് പഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷമായ കോൺഗ്രസ്സ് അംഗങ്ങൾ ഇറങ്ങി പോയി. അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവൻ പേരും ഇടതുപക്ഷ അനുകൂലികളാണെന്ന് കോൺഗ്രസ് പാർലമെന്ററിContinue Reading

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; കലകളുടെ ഉൽസവത്തിന് ആവേശം പകരാൻ സ്വാഗതഗാനവും ; ആലപിക്കുന്നത് അമ്പതോളം പേർ ചേർന്ന് … ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ സംഗമ പുരിയിൽ കലകളുടെ വേദികൾ മഹാമാരി സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഉണരുമ്പോൾ ആവേശം പകരാൻ സ്വാഗതഗാനവും തയ്യാറായി. സംഗീത , ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരാണ് നാളെ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വാഗതഗാനം ആലപിക്കുക. ”Continue Reading

33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 56 പോയിന്റുമായി മുന്നിൽ … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവത്തിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങലൂർ ഉപജില്ല 56 പോയിന്റുമായി മുന്നിൽ. ഇരിങ്ങാലക്കുട ഉപജില്ല 49 ഉം മാള , ചാവക്കാട് ഉപജില്ലകൾ 46 വീതവുംContinue Reading

കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര … തൃശൂർ:കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. കലോത്സവത്തിന്റെ ആവേശം നാടൊന്നാകെ ഏറ്റെടുക്കുകയാണെന്ന്Continue Reading

പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ … ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ പഠനത്തിലാണ് “കെലവാക” (Kelawakaju)Continue Reading

തെങ്ങ് വീണ് വേളൂക്കര പഞ്ചായത്തിലെ ആശാപ്രവർത്തക മരിച്ചു …. ഇരിങ്ങാലക്കുട : തെങ്ങ് ശരീരത്തിൽ വീണ് ആശാ പ്രവർത്തക മരിച്ചു. വേളൂക്കര പഞ്ചായത്തിലെ ആശാ പ്രവർത്തക തൊമ്മാന കച്ചേരിപ്പടി കിഴുവാട്ടിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. വീടിന്റെ അടുത്തുള്ള പറമ്പിലെ തെങ്ങിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോളാണ് ദ്രവിച്ച് നിന്നിരുന്ന തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെContinue Reading

അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട / മാള: മാളയിൽ എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ബാബു കെ.തോമസ് അറസ്റ്റു ചെയ്തത്. ഹരിജന പീഡന നിയമം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈContinue Reading

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ നവംബർ 23 മുതൽ 27 വരെ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 23 മുതല്‍ 27 വരെ ആഘോഷിക്കും. നവംബര്‍ 23 ന് വൈകീട്ട് 5.45 ന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ (പ്രിയോര്‍, ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന.Continue Reading

ഇനി കലാമാമാങ്കം; ഇരിങ്ങാലക്കുടയിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി … ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്നുള്ള രണ്ടരവർഷത്തെ ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുടയിൽ നവംബർ 23, 24 25, 26 തീയതികളിലായി നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ 9.30 ന്Continue Reading

പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിലെ വീഴ്ചയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയോഗത്തിൽ ബഹളം; ഭരണ സമിതിയുടെ പരാജയമെന്ന് പ്രതിപക്ഷം; വാർഡ് കൗൺസിലറുടെ വീഴ്ചയെന്ന് ഭരണപക്ഷം …. ഇരിങ്ങാലക്കുട: നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങളും അമ്പതോളം കർഷകരും കൃഷിക്കായി ആശ്രയിക്കുന്ന പൊറത്തിശ്ശേരി മേഖലയിലെ പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിൽ നഗരസഭ ഭരണ സമിതി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നഗരസഭയോഗത്തിൽ പ്രതിഷേധവുമായി എൽഡിഎഫ്, ബിജെപി കൗൺസിലർമാർ. നിശ്ചിത അജണ്ടകൾക്ക് മുന്നിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ ചൊല്ലി നടന്നContinue Reading