ഉപജില്ലയിൽ നിന്നും അപ്പീലുമായെത്തെിയ കുന്നംകുളം ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട: മൈലാഞ്ചിക്കൈകള്‍ താളമിട്ട്പാടിയപ്പോള്‍ പുതുക്കപ്പെണ്ണൊതുക്കത്തില്‍ മുഖം മറച്ചു. തട്ടമിട്ട മൊഞ്ചത്തിമാര്‍ കൈകൊട്ടി പാടിയപ്പോള്‍ സദസ്സ് ഒന്നാകെ ഇളകി. ഫലപ്രഖ്യാപനവും കേട്ട് വിജയികളെ അഭിനന്ദിച്ച ശേഷമാണ് ഒത്തിരിപേര്‍ വീടണഞ്ഞത്. രാവിലെ മുതല്‍ ലിറ്റില്‍ ഫ്ലവർ സ്‌കൂളില്‍ നടന്ന ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനവേദി കാണികളെ ഒട്ടും നിരാശരാക്കാതെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പതിനഞ്ച് ടീമുകളാണ് മൽസരിക്കാൻ ഉണ്ടായിരുന്നത്.Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; വേദികളിലേക്ക് എത്താൻ ഗതാഗത സൗകര്യമൊരുക്കി ട്രാൻസ്പോർട്ട് കമ്മിറ്റി ; മിനി സ്കൂൾ ബസ്സുകളുടെ സേവനം രാവിലെ 11 മുതൽ വൈകിട്ട് വരെ … ഇരിങ്ങാലക്കുട : പട്ടണത്തിലെ 16 വേദികളിലായി നടക്കുന്ന 33-മത് തൃശ്ശൂർ റവന്യൂ കലോൽസവത്തിന് വേദികളിൽ നിന്ന് വേദികളിലേക്ക് എത്തിച്ചേരാൻ മൽസരാർഥികൾക്കും സംഘാടകർക്കും തുണയാവുകയാണ് ട്രാൻസ്പോർട്ട് സബ് കമ്മിറ്റി എർപ്പെടുത്തിയ സ്കൂൾ ബസ്സുകൾ. നാഷണൽ സ്കൂളും കാട്ടുങ്ങച്ചിറ ലിസ്സിContinue Reading

”ജനസമക്ഷം 2022” -മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ പരിഗണനയ്ക്കായി വന്നത് 47 അപേക്ഷകൾ ;പ്രശ്നങ്ങൾ നേരിട്ടറിയാൻ മന്ത്രി ഡോ. ആർ ബിന്ദുവും ജില്ലാ കളക്ടറും … ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തലത്തിൽ നടത്തിയ ജനസമക്ഷം 2022 അദാലത്തിൽ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു എത്തി. നിർദ്ധന രോഗികകൾക്കുളള ധനസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉടനടി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു.   ജില്ലയിൽ മൂന്നാമതായി നടന്നContinue Reading

അയ്യപ്പദാസിന്റെ രുചിക്കൂട്ടിൽ കലോത്സവ സദ്യ ; രണ്ടാം ദിനത്തിൽ ഭക്ഷണമൊരുക്കിയത് ആറായിരത്തോളം പേർക്ക്… ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ റവന്യു കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകൾ. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ 6000ത്തോളം പേർക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്. ബസ് സ്റ്റാന്റിനും പ്രധാന വേദിയായ ടൗൺ ഹാളിനും അടുത്തായുള്ള ഗായത്രിContinue Reading

റവന്യൂ ജില്ലാ സ്കൂൾ കലോൽസവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും; പ്രവർത്തനമാരംഭിച്ചിരിക്കുന്നത് പ്രധാനവേദികളിൽ ഒന്നായ ഗേൾസ് സ്കൂളിൽ … ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കലോൽസവത്തിന്റെ പ്രധാന വേദികളിൽ ഒന്നായ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ജെൻഡർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കലോൽസവ വേദികളിൽ എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസികContinue Reading

33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം ; 173 പോയിന്റുമായി മാള ഉപജില്ല മുന്നിൽ ; മതിലകം സെന്റ് ജോസഫ്സ് സ്കൂൾ 83 പോയിന്റുമായി മുന്നേറ്റം തുടരുന്നു … ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവം രണ്ട് ദിനം പിന്നിടുമ്പോൾ മാള ഉപജില്ല 173 പോയിന്റുമായി മുന്നിൽ. 168 പോയിന്റ് നേടി വടക്കാഞ്ചേരിയാണ് രണ്ടാം സ്ഥാനത്ത് . 167 പോയിന്റ് വീതംContinue Reading

റവന്യൂ സ്കൂൾ കലോൽസവം; മിന്നൽ പരിശോധനയുമായി നഗരസഭ ആരോഗ്യ വിഭാഗം ; ബോബനും മോളിയും ഉൾപ്പെടെ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു …. ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നാല് ദിവസങ്ങളിലായി പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങൾ പങ്കെടുക്കുന്ന റവന്യൂ സ്കൂൾ കലോൽസവം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒൻപത് സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.Continue Reading

കൗമാരകലയുടെ വസന്തോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തിരിതെളിഞ്ഞു ; 33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിന് പ്രൗഡഗംഭീരമായ തുടക്കമായി…. ഇരിങ്ങാലക്കുട: സംഗമപുരിയിൽ കൗമാരകലയുടെ വസന്തോൽസവത്തിന് തിരി തെളിഞ്ഞു. എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ പ്രൗഡ ഗംഭീരമായ തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കലോൽസവം ഉദ്ഘാടനം ചെയ്തു.Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആദ്യദിനത്തിലെ ഫല നിർണ്ണയങ്ങൾ പൂർത്തിയായി; കൊടുങ്ങല്ലൂർ ഉപജില്ലയും മതിലകം സെന്റ് ജോസഫ്സ് സ്കൂളും മുന്നേറ്റം തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവത്തിന്റെ ആദ്യദിനത്തിലെ ഫല നിർണ്ണയം പൂർത്തിയായപ്പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങലൂർ ഉപജില്ല 149 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 146 പോയിന്റുമായി മാള ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്.Continue Reading

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം;ലഹരിയില്‍ മുങ്ങി കാര്‍ട്ടൂണും ഭീകരവാദത്തില്‍ നിറഞ്ഞ് കൊളാഷും … ഇരിങ്ങാലക്കുട: വിഷയത്തിലെ പുതുമ കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിൽ നടന്ന രചനാമത്സരങ്ങളിലെ കാര്‍ട്ടൂണും കൊളാഷും. ഭീകരവാദമായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കൊളാഷിനു നല്‍കിയ വിഷയം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണിനു നല്‍കിയത് നിലതെറ്റിയ ലഹരി ആയിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കാര്‍ട്ടൂണിന് നല്‍കിയ വിഷയം സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍ എന്നുള്ളതായിരുന്നു.Continue Reading