ആനീസ് കൊലക്കേസിൽ രാജേന്ദ്രന് ബന്ധമില്ല എന്ന നിഗമനത്തിൽ അന്വേഷണസംഘം;വിവരം അറിയിക്കാൻ നൽകിയ ഫോൺ നമ്പറുകളിലേക്ക് വിളികളുടെ പ്രവാഹം തൃശ്ശൂർ:കോമ്പാറ ആനീസ് കൊലക്കേസിൽ പ്രതിയെന്ന് സംശയം തോന്നിയ രാജേന്ദ്രന് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നു. ആനീസിനെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയിൽ തിരുവനന്തപുരത്ത് നഴ്സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശിയായ രാജേന്ദ്രൻ (49) അറസ്റ്റിൽ ആയപ്പോഴാണ് ആനീസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാജേന്ദ്രനെ ചോദ്യം ചെയ്തത്. എന്നാൽContinue Reading

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ യുവാക്കൾ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ. കൊടുങ്ങല്ലൂർ: ആലുവയിൽ നിന്നും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 1.200 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.അങ്കമാലി ജോസ് പുരം പള്ളിക്കടുത്ത് ശരവണഭവൻ (20), നോർത്ത് പറവൂർ ഇഞ്ചിക്കുഴി കുന്നിൽ ഗൗതം (19)എന്നിവരെയാണ് വാഹനസാഹിതം തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ്‌ എൻ എസിന്റെ നേതൃത്വത്തിൽ സിContinue Reading

കേന്ദ്രബഡ്ജറ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ തൊഴിലാളി സംഘടനകളുടെ പ്രതിഷേധ സദസ്സ്… ഇരിങ്ങാലക്കുട:കേന്ദ്രബഡ്ജറ്റിനെതിരെയും മാർച്ച് 28, 29 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടും സിഐടിയു, കേരള കർഷക സംഘം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കട ഏരിയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് കർഷക തൊഴിലാളി യൂണിയൻ കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗം ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. സി ഐContinue Reading

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ നേട്ടത്തിന് പിന്നിൽ ക്രൈസ്റ്റിന്റെ കരുത്ത്. തൃശ്ശൂർ: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വനിതാ വിഭാഗം അത്ലറ്റിക്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 22 അംഗ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിൽ 12 പേരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് വേണ്ടി 80% ഓളം പോയിന്റുകളും നേടിയത് ക്രൈസ്റ്റ് കോളേജിന്റെ കയ്യൊപ്പോടെ. യൂണിവേഴ്സിറ്റി നേടിയ രണ്ടു സ്വർണ മെഡലുകളും ക്രൈസ്റ്റ് താരങ്ങളാണ് സംഭാവന ചെയ്തത്. സാന്ദ്ര ബാബുContinue Reading

അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും… ഇരിങ്ങാലക്കുട: അയൽവാസിയുടെ പ്രവൃത്തികൾ തൻ്റെ ആരോഗ്യത്തെയും ജീവിതത്തെയും അപകടരമായ തലത്തിൽ ബാധിച്ചിരിക്കുകയാണെന്ന പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിൽ താമസിക്കുന്ന കൊഴലിപറമ്പിൽ വീട്ടിൽ ഡോ. കെ എ സ്റ്റീഫൻസനാണ് അയൽവാസിയായ പൗലോസ് ചേറ്റുപുഴക്കാരനും കുടുംബത്തിനുമെതിരെ പരാതി ഉയർത്തിരിക്കുന്നത്. അയൽവാസിയുടെ അടുക്കളയിൽ നിന്നുള്ള എക്സ്ഹോസ്റ്റർ വമിപ്പിക്കുന്ന ചാരവും പുകയും തൻ്റെ കിടപ്പുമുറിയിലേക്കും ഹാളിലേക്കുമാണ്Continue Reading

ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന;കല്ലട റീജൻസിയിൽ നിന്നും സെവൻസീസിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ നടത്തിയ റെയ്ഡിൽ പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളായ കല്ലട റീജൻസി, സെവൻസീസ് എന്നിവടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രാവിലെ 6.30 മുതൽ 10 മണി വരെയായി പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലാണ് ഒരു ഇടവേളക്ക് ശേഷം ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.ചിക്കൻ, മട്ടൺ, ബീഫ് ഉൾപ്പെടെയുള്ളവയാണ്Continue Reading

പുതുക്കാട് ദേശീയപാതയോരത്തെ എടിഎം കവര്‍ച്ചാ കേസില്‍ ഹരിയാന സ്വദേശികളായ രണ്ട് പ്രതികള്‍ അറസ്റ്റിൽ; പിടിയിലായത് രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയവർ. പുതുക്കാട്: ദേശീയപാതയോരത്തെ എടിഎം കവർച്ച കേസിൽ ഹരിയാന ലോഹിന്ദ് ജില്ല സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാൻ (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിൻ്റെ നിർദ്ദേശാനുസരണം പുതുക്കാട് സി ഐ ടി എൻ ഉണ്ണിക്യഷ്ണൻ്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.പ്രതികള്‍ സഞ്ചരിച്ച ട്രയിലര്‍ ലോറിയുടെ നമ്പര്‍Continue Reading

സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട: സഹകരണ നിക്ഷേപം നാടിന്റെ തുടർ വികസനത്തിന്‌ ‘ എന്ന മുദ്രാവാക്യം ഉയർത്തി 6000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനുള്ള സഹകരണ നിക്ഷേപ യജ്ഞത്തിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് 7.5% വും മറ്റുള്ളവർക്ക് 7%വും നിക്ഷേപ പലിശ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുകുന്ദപുരം സർക്കിളിലെ പുല്ലൂർ സഹകരണ ഹാളിൽ നടന്ന ജില്ലാ തല നിക്ഷേപ സമാഹരണContinue Reading

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി… ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ പദ്ധതി.2021-22 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികൾ 20,27,34,35 വാർഡുകളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.46 തൊഴിൽ ദിനങ്ങൾContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി.. ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു റോഡുകളും മുരിയാട് പഞ്ചായത്തിലെ മൂന്നു റോഡുകളും ആളൂര്‍ പഞ്ചായത്തിലെ നാലു റോഡുകളും വേളൂക്കര പഞ്ചായത്തിലെ രണ്ടു റോഡുകളും പടിയൂര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളും, കൂടാതെContinue Reading