കേരഗ്രാമം പദ്ധതിയുമായി പടിയൂർ പഞ്ചായത്ത് ; പദ്ധതി നടപ്പിലാക്കുന്നത് 100 ഹെക്ടറിൽ ; ചിലവഴിക്കുന്നത് 25 ലക്ഷം രൂപ… ഇരിങ്ങാലക്കുട:കേരഗ്രാമം പദ്ധതിയുമായി പടിയൂർ ഗ്രാമപഞ്ചായത്ത് . നാളികേരത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കുക വഴി കർഷകർക്ക് അർഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പടിയൂർ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. 2022-23 വർഷത്തിൽ പദ്ധതിക്കായി 25.6Continue Reading

അവിട്ടത്തൂരിൽ ഒന്നരവയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ കേസ്സെടുക്കാതെ പോലീസ്; പരാതി ഇല്ലെന്ന് ഉടമസ്ഥൻ പറഞ്ഞതായി പോലീസിന്റെ വിശദീകരണം… ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ ഒന്നര വയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ ഇത് വരെ കേസ്സെടുക്കാതെ പോലീസ്. വേളൂക്കര പഞ്ചായത്തിൽ വാർഡ് അഞ്ചിൽ താമസിക്കുന്ന ചാനാടിക്കൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിൻകുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ ജയചന്ദ്രൻ ആളൂർ പോലീസിൽContinue Reading

ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ;സംസ്ഥാനത്ത് 4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ …   ഇരിങ്ങാലക്കുട: ജില്ലയിലെ 10 എൻഎസ്എസ്  യൂണിറ്റുകൾക്ക്  കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.   ഇരിങ്ങാലക്കുടയിലെContinue Reading

തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ; തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശ്വാസികള്‍…   ഇരിങ്ങാലക്കുട: ലോകത്തിന് പ്രത്യാശയുടെ കിരണമേകി ക്രിസ്മസ്. പുൽക്കൂടുകൾ ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ് ക്രൈസ്തവർ. ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിൽ പാതിര കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ്ദിന തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടു. പാതിരാകുര്‍ബാനക്കും പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍Continue Reading

12 കോടിയുടെ വികസനപദ്ധതികൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ;പുതിയ ഡയാലിസിസ് യൂണിറ്റ് രണ്ട് മാസത്തിനുള്ളിൽ … ഇരിങ്ങാലക്കുട :നാല് ഓപ്പറേഷൻ തിയ്യേറ്ററുകൾ ഉൾപ്പെടെ 12 കോടിയുടെ വികസനപദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. താലൂക്ക് ആശുപത്രിയിൽ നെടുപുഴ ഗവ. പോളി ടെക്നിക് എൻഎസ്എസ് യൂണിറ്റ് നടത്തുന്ന പുനർജ്ജനി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുContinue Reading

ക്രിസ്തുമസ് മെഗാ കരോള്‍ മല്‍സര ഘോഷയാത്രയിൽ കനകമല സെന്റ് ആന്റണീസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ..   ഇരിങ്ങാലക്കുട: നഗരവീഥികളെ കീഴടക്കിയ കത്തീഡ്രല്‍ സിഎല്‍സി യുടെ മെഗാ കരോള്‍ മല്‍സര ഘോഷയാത്രയില്‍ കനകമല സെന്റ് ആന്റണീസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം . പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ ഇടവക രണ്ടാം സ്ഥാനവും തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ഇടവക മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കി.Continue Reading

വാർഷികമാഘോഷിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി; ആഗോളീകരണ സ്വാധീനങ്ങളെ പ്രതിരോധിക്കുന്ന കലാസംഘങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ … ഇരിങ്ങാലക്കുട : ആൾക്കൂട്ടത്തെക്കാൾ ആൾക്കൂട്ടത്തിനിടയിലുളള ആശയത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികയോഗം ഓർമ്മ ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സിനിമയും സംഗീതവും സംസ്കാരവുമെല്ലാം ആഗോളവല്ക്കരണത്തിന്Continue Reading

തൊഴിൽ സുരക്ഷയ്ക്ക് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; ഒന്നാം ഘട്ടത്തിൽ ചിലവഴിക്കുന്നത് ഒന്നേമുക്കാൽ കോടി രൂപ … ഇരിങ്ങാലക്കുട : അഭ്യസ്തവിദ്യരായ യുവാക്കൾക്കും സംരംഭകർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ‘ വൈബ്സ് ‘ ( VIBES ) എന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർContinue Reading

ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക ക്രമക്കേട്; സസ്പെൻഷൻ നോട്ടീസ് നൽകാൻ വൈകിയതിനെ ചൊല്ലി എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം … ഇരിങ്ങാലക്കുട : സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ നോട്ടീസ് നൽകാതിരുന്നതിനെ ചൊല്ലി നഗരസഭാ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. ക്രമക്കേട് കാണിച്ച ജീവനക്കാരനെ സസ്പെന്റ് ചെയ്യാൻ ഈ മാസം എട്ടിന് ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും സസ്പെൻഷൻ നോട്ടീസ് ജീവനക്കാരന് നേരിട്ട് എത്തിക്കാൻ നടപടിContinue Reading

കാരുമാത്ര ഗവ.യു പി സ്കൂൾ ശതാബ്ദി നിറവിൽ ;പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പത്ത് ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായി മന്ത്രി കെ രാജൻ … ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികളാണ് സ്വകാര്യമേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങൾ എത്തിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.കാരുമാത്ര ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുContinue Reading