ആതിരക്ക് സിപിഎം പ്രവർത്തകരുടെ ഓണസമ്മാനമായി സ്നേഹവീട് …
ആതിരക്ക് സിപിഎം പ്രവർത്തകരുടെ ഓണസമ്മാനമായി സ്നേഹവീട് … ഇരിങ്ങാലക്കുട : സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനികളായ ആലുങ്ങപറമ്പിൽ രമയ്ക്കും മകൾ ആതിരയ്ക്കും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന നിലയിലായിരുന്ന വീട്ടിൽ താമസിക്കാൻ കുടുംബത്തിന് കഴിയാതിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ സഹായവുമായി രംഗത്തെത്തിയത്. 845 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി പണികഴിപ്പിച്ച സ്നേഹ വീടിന് 13.28 ലക്ഷം രൂപ ചിലവായി.Continue Reading
























