മികച്ച ഭിന്നശേഷി സൗഹ്യദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌ക്കാരം നിപ്മറിന് …       തൃശ്ശൂർ : ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ -നിപ്മർ അർഹമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.  Continue Reading

ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ …   ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കിടങ്ങൻ ജെയ്സൻContinue Reading

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം ; 418 പോയിന്റുമായി നാഷണൽ സ്കൂൾ മുന്നേറ്റം തുടരുന്നു ; 410 പോയിന്റ് നേടി കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി രണ്ടാം സ്ഥാനത്ത് ; ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിന് 355 പോയിന്റ് ; കലോൽസവം നാളെ സമാപിക്കും … ഇരിങ്ങാലക്കുട : 33- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ ഇരിങ്ങാലക്കുട നാഷണൽContinue Reading

ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; നിർമ്മാണ പ്രവർത്തനങ്ങൾ പത്തേമുക്കാൽ കോടി രൂപ ചിലവിൽ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം – നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങൾ ആരംഭിച്ചു. ആളൂര്‍, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്.Continue Reading

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സിവിൽ സർവ്വീസ് സംരക്ഷണയാത്ര ജില്ലയിൽ തുടരുന്നു …   ഇരിങ്ങാലക്കുട : പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സർവ്വീസ് സംരക്ഷണയാത്രയുടെ തൃശൂർ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വെള്ളാങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ചു. വെള്ളാങ്ങല്ലൂർ സോഷ്യല്‍ ക്ലബ് വായനശാല പരിസരത്ത് ചേര്‍ന്ന ജാഥാ സ്വീകരണ യോഗംContinue Reading

നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് പ്രിയ ഹാളിൽ പ്രവർത്തനം ആരംഭിച്ചു…       ഇരിങ്ങാലക്കുട : ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പരിപാടി നടക്കുന്ന അയ്യങ്കാവ് മൈതാനത്തിന്റെ അടുത്തുള്ള പ്രിയ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഓഫീസ് ഉദ്ഘാടനം ചെയ്തു.  Continue Reading

റോഡിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വർണ്ണവളയും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറിയ ലോട്ടറി തൊഴിലാളി മാത്യകയായി.   ഇരിങ്ങാലക്കുട : റോഡിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വർണ്ണവളയും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറിയ ലോട്ടറി തൊഴിലാളി മാത്യകയായി. എടക്കുളത്ത് നിന്ന് അരിപ്പാലത്തേക്കുള്ള സ്കൂട്ടിൽ ഉള്ള യാത്രയ്ക്കിടെയാണ് വീട്ടമ്മയായ ജിബിഷയ്ക്ക് ആധാർ , എടിഎം കാർഡുകളും സ്വർണ്ണ വളയും 1200 രൂപയും അടങ്ങിയContinue Reading

ലയൺസ് ഗോൾഡൻ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി സമർപ്പിച്ചു; മെഷീനുകൾ സ്ഥാപിച്ചത് 26 ലക്ഷത്തോളം രൂപ ചിലവിൽ …   ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ ആണ്Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃശിശു ആരോഗ്യവിഭാഗം കെട്ടിടത്തിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 4.75 കോടി രൂപ ചിലവിൽ ; ജനറൽ ആശുപത്രിയിയിലേക്ക് എംഎൽഎ ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃശിശു ആരോഗ്യ വിഭാഗത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 4.75 കോടി രൂപ ചിലവിൽ വാപ്കോസ്Continue Reading

കോടതി ഉത്തരവിന്റെ കരുത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മൽസരിച്ച കരുവന്നൂർ സെന്റ് ജോസഫ്സ് സിജിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി ലക്ഷ്യ എൻ വിനീഷിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട : കോടതി ഉത്തരവിന്റെ കരുത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മൽസരിച്ച കരുവന്നൂർ സെന്റ് ജോസഫ്സ് സിജിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി ലക്ഷ്യContinue Reading