ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകന് പണം തിരികെ നല്‍കാന്‍ സർക്കാർ ഇടപെടൽ..   ഇരിങ്ങാലക്കുട: ജീവിതം പ്രതിസന്ധിയിലായതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍ ജോഷി ആന്റണിക്ക് പണം തിരികെ നല്‍കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്റെ ഇടപെടല്‍. മാപ്രാണം സ്വദേശി വടക്കേത്തല വീട്ടില്‍ ജോഷിയുടെ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോഷിക്ക് ലഭിക്കാനുള്ള തുക നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.Continue Reading

ഓട്ടോ പെർമിറ്റുകളും ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ പാർക്കിംഗും നിയന്ത്രിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് ക്രമീകരണ സമിതി യോഗ തീരുമാനത്തിൽ വിമർശനവുമായി നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; പ്രധാന വീഥിയിൽ രണ്ട് വരി ഗതാഗതം അനുവദിക്കാൻ കഴിയില്ലെന്നും നഗരത്തിൽ ആയിരത്തിലധികം ഓട്ടോകളാണ് ലൈൻസൻസ് ഇല്ലാതെ ഓടുന്നതെന്നും തീരുമാനം അന്തിമമല്ലെന്നും ഭരണ നേത്യത്വം…. ഇരിങ്ങാലക്കുട : ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് നൽകേണ്ടെന്നും ബസ് സ്റ്റാൻഡിലെ ഓട്ടോകളുടെ രണ്ട് വരി പാർക്കിംഗ് ഒറ്റവരിയായി മാറ്റാനുമുള്ളContinue Reading

ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രചരണ പരിപാടികളും ദേശീയ സമ്മതിദായക ദിനാചരണവുമായി മുകുന്ദപുരം താലൂക്കിലെ തിരഞ്ഞെടുപ്പ് വിഭാഗം; വോട്ടവകാശത്തിൻ്റെ മൂല്യവും ശക്തിയും തിരിച്ചറിയേണ്ടതുണ്ടെന്ന് നടി അഞ്ജലി രാജ്…   ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയയിലേക്ക് യുവ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളുമായി ഇലക്ഷൻ കമ്മീഷൻ. ഇതിൻ്റെ ഭാഗമായി 2011 മുതൽ ആചരിച്ച് വരുന്ന ദേശീയ സമ്മതിദായക ദിനം മുകുന്ദപുരം താലൂക്കിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ ആചരിച്ചു. വിവേകാനന്ദൻContinue Reading

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. ശിവഗിരി മഠത്തിലെ ശിവ സ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റി. സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൽ, മറ്റ് ഭരണസമിതി അംഗങ്ങൾ , എസ്എൻവൈഎസ് ഭരണസമിതി അംഗങ്ങൾ,Continue Reading

കാറളം പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു; മാറ്റം ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തിൽ ..   ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ യിലെ ബിന്ദു പ്രദീപിനെ തിരഞ്ഞെടുത്തു. പതിനഞ്ചംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഎമ്മിൽ നിന്നുള്ള സീമ പ്രേംരാജ് പ്രസിഡണ്ട് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് ഒന്നും ബിജെപിContinue Reading

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ നാട്ടിക സ്വദേശിയായ പ്രതിക്ക് 25 വർഷം കഠിനതടവ്..   ഇരിങ്ങാലക്കുട: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശി ഉണ്ണിയാരംപുരക്കൽ വീട്ടിൽ ബിജു എന്ന നാൽപ്പത്തൊന്നുകാരനെ 25 വർഷം കഠിനതടവിനും 2,50,000/- (രണ്ടര ലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ്‌ രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.   2016 ജൂലൈ 8Continue Reading

ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക്; സമാപന സമ്മേളനം ജനുവരി 27 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന 150-ാം വാർഷിക ആഘോഷങ്ങൾ അന്തിമഘട്ടത്തിലേക്ക് . ജനുവരി 27 വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ; കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി ജാക്‌സനേയും, വൈസ് ചെയർമാനായി ഇ ജെ വിൻസന്റിനെയും തിരഞ്ഞെടുത്തു. പത്താം തവണയാണ് എം പി ജാക്‌സൺ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34Continue Reading

ഠാണ – ചന്തക്കുന്ന് പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് പ്രവർത്തനം തുടങ്ങി.ജനുവരി 29,30,31 തീയതികളിലാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി വസ്തുവിന്റെ അസ്സൽ രേഖകൾContinue Reading

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് അഞ്ച് മാസത്തിനുള്ളിൽ പൈതൃകമതിൽ ; നിർമ്മാണ പ്രവർത്തനങ്ങൾ 48 ലക്ഷം രൂപ ചിലവിൽ….   ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പൈതൃക ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ 2018-19 ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിതി കേന്ദ്രത്തിൻ്റെContinue Reading