പട്ടേപ്പാടത്ത് വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിയത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്.നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ്,പോലീസ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ വൈകീട്ട് 5.45 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പട്ടേപ്പാടംContinue Reading

പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലുള്ള തോട്ടിൽ വീണ് കാണാതായി; പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ തിരച്ചിൽ തുടരുന്നു.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായി. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ അലങ്കാരത്ത്പറമ്പിൽ റൻസിലിൻ്റെയും ബിൻസിയുടെയും മകൻ ആരോൺ ആണ് ആനയ്ക്കൽച്ചിറ തോട്ടിൽ കാണാതായത്.രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കുട്ടി ഇറങ്ങി ഓടി തോട്ടിൽ ഇറങ്ങിContinue Reading

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു… തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക്‌ ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയില്‍ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചെന്ന്Continue Reading

  ജനാഭിമുഖകുർബാന തുടരണമെന്ന ആവശ്യമുയർത്തി രൂപത മന്ദിരത്തിലേക്ക് വൈദികരുടെയും വിശ്വാസികളുടെയും അവകാശസംരക്ഷണ റാലി; കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന് വിമർശനം… ഇരിങ്ങാലക്കുട: ആറ് പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന വിമർശനം ഉയർത്തിയും രൂപതയിലെ വിശ്വാസികളുടെയും വൈദികരുടെ നേത്യത്വത്തിൽ രൂപത ബിഷപ്പ് ഹൗസിലേക്ക് അവകാശ സംരക്ഷണ റാലി.രൂപതയിലെ അൽമായ മുന്നേറ്റത്തിൻ്റെ നേത്യത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർഥനക്ക് ശേഷം മൗനജാഥയായിട്ടാണ് റാലി ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്കായി പിതാക്കൻമാർContinue Reading

ദുരവസ്ഥയിൽ കഴിയുന്ന വായോധികന് തണലൊരുക്കാൻ സാമൂഹ്യനീതി വകുപ്പും, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലും.. പുതുക്കാട്:ചെങ്ങാലൂർ വില്ലേജിൽ മറവാഞ്ചേരി തലക്കാട്ടിൽ മണി എന്ന സുബ്രഹ്മണ്യനാണ് (70) അധിക്യതർ തുണയായത്.ഏക്കറുകൾ വരുന്ന ആളൊഴിഞ്ഞ പറമ്പിൽ ശോചനീയാവസ്ഥയിലുള്ള ഷീറ്റിട്ടുമൂടിയ ഷെഡ്‌ഡിൽ ഒറ്റയ്ക്കു താമസിക്കുകയും അനാരോഗ്യത്താൽ ദുരിതമനുഭവിക്കുകയുമാണ് സുബ്രമണ്യൻ.ബലൂൺ കച്ചവടക്കാരനായിരുന്ന മണിയുടെ ജീവിതം മണി കോവിഡ് കാലവും, ലോക്ക്ഡൗണും,തൊഴിലില്ലായ്മയും ഏറെ പ്രതിസന്ധിയിലാഴ്ത്തി. ഒരു വർഷം മുന്നേ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നെങ്കിലും അവശതമൂലം ഇന്ന് ഒന്നിനുമാകാത്തContinue Reading

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു   ഇരിങ്ങാലക്കുട: ആനന്ദപുരം-ചാത്തന്‍മാസ്റ്റര്‍ റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി കരിമ്പനയ്ക്കല്‍ ഗോപാലന്‍ മകന്‍ നിഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.കോന്തിപുലം ഭാഗത്തു നിന്നുവന്ന ബൈക്കും ആനന്ദപുരം ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ മാപ്രാണം ലാല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി കോവിഡ്; പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 20 ഉം കാട്ടൂരിൽ 6 ഉം മുരിയാട്, കാറളം പഞ്ചായത്തുകളിൽ 8 പേർക്ക് വീതവും ആളൂർ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ 11 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എടതിരിഞ്ഞി ചക്കഞ്ചാത്ത്Continue Reading

ദേശീയപാതയിലെ വാഹനപകടം; പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട: കയ്പമംഗലത്ത് നടന്ന വാഹനപകടത്തിൽ പുല്ലൂർ പുളിഞ്ചോട് സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂർ പുളിഞ്ചോട് കോക്കാട്ട് വീട്ടിൽ ആൻ്റോ മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേശീയപാതയിൽ കയ്പമംഗലം കൊപ്രക്കളം സെൻ്ററിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.കാർ ഓടിച്ചിരുന്ന അലക്സ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന വരാപ്പുഴ സ്വദേശി വിനീഷിനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെContinue Reading

പാലിശ്ശേരി സ്കൂളിൽ സോളാർ പ്ലാൻ്റ് ;സ്ഥാപിച്ചിരിക്കുന്നത് കെഎസ്ഇബി ഇരിങ്ങാലക്കുട സർക്കിളിലെ രണ്ടാമത്തെ വലിയ പ്ലാൻ്റ്.. മാള: സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷന്റെ സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച സോളാർ പ്ലാന്റ് അന്നമനട പാലിശ്ശേരി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ഇബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ രണ്ടാമത്തെ സോളാർ പ്ലാന്റാണ് സ്കൂളിൽ ആരംഭിച്ചത്. കെഎസ്ഇബിയുടെ ചെലവിൽContinue Reading