ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾ ധ്യതഗതിയിൽ പൂർത്തീകരിക്കാൻ അവലോകനയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നിർദ്ദേശം.. ഇരിങ്ങാലക്കുട:ഠാണാ – ചന്തക്കുന്ന് റോഡ് വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ലാന്റ് അക്യൂസേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കണ്ടിജൻസ് ചാർജ് ലഭിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടമായി ഇതിനായുള്ള നോട്ടിഫിക്കേഷൻContinue Reading

നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്; മന്ത്രി ഡോ.ആർ.ബിന്ദു.. ഇരിങ്ങാലക്കുട :വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സംഘടനാ പ്രവർത്തനങ്ങൾ എന്നും സമൂഹ നന്മയ്ക്ക് ഊർജം പകരുന്നതാണെന്നും ക്രൈസ്റ്റ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘നോവ സനേഹസംഗമം’ അതിന്റെ തെളിവാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു. ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം പൂർവ്വവിദ്യാർഥികൾക്കായി രൂപീകരിച്ച ‘നോവ’യുടെ പതിന്നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. നോ സംസ്ഥാനContinue Reading

കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ; മലയോരഹൈവേ നിർമ്മാണസ്ഥലങ്ങളിൽ ജനപ്രതിനിധികളുടെ സന്ദർശനം.. ചാലക്കുടി :നിയോജകമണ്ഡലത്തിൽ കിഫ്‌ബി നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേർന്നു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ കിഫ്‌ബി അഡിഷണൽ സി ഇ ഒ സത്യജിത്ത് രാജിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് നിർമ്മാണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. മലയോര ഹൈവേContinue Reading

കണ്ണൂർ സർവകലാശാല വൈസ് – ചാൻസലർ നിയമനം; മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.. ഇരിങ്ങാലക്കുട:കണ്ണൂർ സർവകലാശാല വൈസ് -ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം ചെയ്ത് സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം . പ്രസിഡന്റ് ടി. വി. ചാർലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുനിസിപ്പൽ ചെയർപേഴ്സൺContinue Reading

കുർബാന വിവാദം; ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും രാജി ആവശ്യപ്പെട്ടും രൂപത ആസ്ഥാനത്ത് വിശ്വാസികൾ.. ഇരിങ്ങാലക്കുട: കുർബാന വിവാദത്തിൽ രൂപത ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും ബിഷപ്പിൻ്റെ രാജി ആവശ്യപ്പെട്ടും വിശ്വാസികൾ. വൈകീട്ട് എഴിനാണ് രൂപത കാര്യാലയം ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും വേദിയായത്. രൂപതയിൽ എകീക്യത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇറക്കിയ ഉത്തരവിൽ പ്രതിഷേധിച്ച്, ഒരു വിഭാഗം വൈദികർ രൂപത മന്ദിരത്തിൽContinue Reading

രാജി പ്രഖ്യാപനം പിൻവലിച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ; ഉൽസവാഘോഷസംഘാടക സമിതി യോഗം 18 ന്… ഇരിങ്ങാലക്കുട: കൂടൽമാണിക്യദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ച് പ്രദീപ് മേനോൻ.രാജി വച്ചതായും തനിക്ക് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും പ്രചരിച്ച മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഇന്ന് വൈകീട്ട് മാധ്യമങ്ങൾക്ക് നല്കിയ പത്രക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കാനിരുന്ന ഉൽസവാഘോഷ സംഘാടകസമിതി യോഗം മാറ്റിവച്ചത് വ്യക്തിപരമായContinue Reading

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ.. ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.രാജി വയ്ക്കണമെന്ന് ചില വൈദികർ ആവശ്യമുയർത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ബിഷപ്പ് പ്രതികരിച്ചില്ല.Continue Reading

ഇരിങ്ങാലക്കുട രൂപതയിൽ ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യത്തിലുറച്ച് ഒരു വിഭാഗം വൈദികർ; അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രൂപതയുമായി സഹകരിക്കില്ലെന്നും വൈദികർ.. ഇരിങ്ങാലക്കുട: ജനാഭിമുഖ കുർബാന എന്ന ആവശ്യത്തിലുറച്ച് നിന്ന് ഇരിങ്ങാലക്കുട രൂപതയിൽ ഒരു വിഭാഗം വൈദികർ. തങ്ങളുമായി ആലോചിക്കാതെയാണ് കഴിഞ്ഞ ദിവസം രൂപത ബിഷപ്പ് ഡിസംബർ 25 മുതൽ രൂപതയിൽ സിനഡ് നിർദ്ദേശിച്ച എകീക്യത കുർബാന നടപ്പിലാക്കണമെന്ന് ഉത്തരവിറക്കിയതെന്ന് ഫാ. ജോൺ കവലക്കാട്ട് സീനിയർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെContinue Reading

രാജി പ്രഖ്യാപനത്തിൽ അയവെന്ന് സൂചന; എന്നും പാർട്ടിക്ക് വിധേയൻ എന്ന് വ്യക്തമാക്കി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ.. ഇരിങ്ങാലക്കുട: രാജി പ്രഖ്യാപനത്തിന് ശേഷം ഉയർന്ന വിവാദങ്ങളെ തുടർന്ന് വിശദീകരണവുമായി ശ്രീ കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ. താനുമായി ബന്ധപ്പെട്ട് സിപിഎമ്മിന് എതിരെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും സിപിഎമ്മിന് വിധേയനായി താൻ തുടരുമെന്നും മാധ്യമങ്ങൾക്ക് നല്കിയ പത്രക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശദീകരണങ്ങൾക്കായി ഫസ്റ്റ് എഡീഷ്യൻ ന്യൂസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലുംContinue Reading

ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഡിസംബർ 25 മുതൽ നടപ്പിലാക്കാൻ ബിഷപ്പിൻ്റെ വിജ്ഞാപനം.. ഇരിങ്ങാലക്കുട: ഡിസംബർ 25 നോ മുൻപോ രൂപതയിൽ വിശുദ്ധബലിയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഏകീക്യത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രൂപത കാര്യാലയത്തിൽ നിന്ന് വിജ്ഞാപനം.ഇതിനായുള്ള സജ്ജീകരണങ്ങൾ നടത്താൻ തടസ്സം നേരിടുന്ന ഇടവകകൾക്ക് എപ്രിൽ 17 വരെ സാവകാശം നല്കിയിട്ടുണ്ട്. ഡിസംബർ 19 ന് കുർബാനമധ്യേ എല്ലാ പള്ളികളിലും വിജ്ഞാപനം വായിക്കണമെന്നും രൂപത ബിഷപ്പ് മാർ പോളിContinue Reading