സാമ്പത്തിക ക്രമക്കേട്;ജീവനക്കാരൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം; എതിർപ്പുമായി എൽഡിഎഫ്.. ഇരിങ്ങാലക്കുട: സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട നഗരസഭ ജീവനക്കാരൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം.നഗരസഭയുടെ പൊറത്തിശ്ശേരിയിലുള്ള സോണൽ ഓഫീസിൽ പ്രവർത്തിച്ചിരുന്ന സീനിയർ ക്ലർക്ക് വി എസ് ജയശങ്കറിന് എതിരെയുള്ള  നടപടിയാണ്  പിൻവലിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ തുകയും പലിശയും അടപ്പിച്ച് വിവരം നഗരകാര്യ ഡയറക്ടറെ അറിയിക്കാനും നിയമനടപടികൾ തുടരാനും  യോഗം തീരുമാനിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നുContinue Reading

പട്ടികജാതിക്കാരിയായ  യുവതിയെ പീഡിപ്പിച്ചയാൾ  അറസ്റ്റിൽ ഇരിങ്ങാലക്കുട : ചേർപ്പിൽ പട്ടികജാതിക്കാരിയായ പെൺകുട്ടിയെ വിഹാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്സിലായി. തൃശൂർ പൊങ്ങണംകാട് സ്വദേശി ഓട്ടോക്കാരൻ വീട്ടിൽ റെയ്സനെയാണ് (22 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് അറസ്റ്റു ചെയ്തത്. മൂന്നു വർഷം മുൻപ് പരിചയപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കി പ്രതി വീട്ടിലെ സാഹചര്യങ്ങൾ പ്രശ്നമല്ലെന്നും വിവാഹം കഴിക്കാൻ താൽപര്യമാണെന്നും പറഞ്ഞ് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. പ്രതിയുടെ വീട്ടുകാർക്കും ഇവരുടെ ബന്ധംContinue Reading

കൊടകര പഞ്ചായത്തിലും ഇനി സ്മാർട്ട് അങ്കണവാടി… ചാലക്കുടി: കൊടകര പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ നാലാം വാർഡായ അഴകത്ത് നിർമ്മാണം പൂർത്തികരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.മുൻ എംഎൽഎ ബി ഡി ദേവസ്സിയുടെ 2010 – 21 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തിയാണ്  അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 750 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽContinue Reading

കെ.മോഹൻദാസ്  ഭരണഘടനയെ ഹൃദയത്തോട് ചേർത്ത ജനപ്രതിനിധിയെന്ന്  മന്ത്രി കെ.രാജൻ… ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും മഹത്ത്വരമായ  ഇന്ത്യൻ ഭരണഘടനയുടെ ആത്‌മാവിനെ തൊട്ടറിഞ്ഞ, അതിനെ ഹൃദയത്തോട് ചേർത്ത് പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു അന്തരിച്ച മുൻ എം പി കെ.മോഹൻദാസെന്ന് റവന്യൂ മന്ത്രി മന്ത്രി കെ.രാജൻ.മുൻ എം പി കെ.മോഹൻദാസിന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അവാർഡ് വിതരണം നിവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻContinue Reading

ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ വരുന്നു ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ വരുന്നു ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ. ചാലക്കുടി മണ്ഡലത്തിലെ തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പിനുപുറമെ  അനുബന്ധചികിത്സ ഉറപ്പുവരുത്തുന്നതിനും ക്ലിനിക്ക് ഉപകരിക്കും. ജില്ലയിലെ പേവിഷContinue Reading

വ്യദ്ധയുടെ വീട് കുത്തിതുറന്ന് 75000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ… മാള : മാള കനകക്കുന്ന് സ്വദേശിനിയായ  വൃദ്ധയുടെ വീട് കുത്തി തുറന്ന് 75,000 രൂപ മോഷണം നടത്തിയ കേസിൽ പറവൂർ കോട്ടുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ തോമസ് (55) എന്നയാളെ മാള സിഐ  സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു . ഈ മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.   വീട്ടുജോലിക്കാരിയായ Continue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വളർത്തുനായകൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു; ആദ്യം ദിനം വാക്സിൻ നല്കിയത് 105 വളർത്തുനായകൾക്ക്… ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ വളർത്തുനായകൾക്കായുള്ള വാക്സിനേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. വളർത്തുനായകൾക്ക് വാക്സിനേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിസരം, ടൗൺ ഹാൾ പരിസരം, മാർക്കറ്റ് പരിസരം എന്നീ മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പ് ,നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെറ്റിനറി പോളിക്ലീനിക്കിലെ ഡോ. ആശയുടെ നേത്യത്വത്തിൽ നടത്തിയContinue Reading

അവിട്ടത്തൂർ  എൽബിഎസ്എം ഹയർ സെക്കണ്ടറി സ്കൂളിലെ  പ്ലാറ്റിനം  ജൂബിലി ബ്ലോക്ക് പ്രവർത്തനസജ്ജമായി;ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത് 50 ലക്ഷം രൂപ ചിലവിൽ; വിദ്യാർഥികളുടെ ആത്മവിശ്വാസം ഉയർത്താൻ അധ്യാപകർക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കുട്ടികളുടെ ആത്മവിശ്വാസം കെടുത്താതെ അവരെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളായി ഉയർത്തിക്കൊണ്ട് വരാൻ അധ്യാപകർക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മന്ത്രി ആർ.അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർContinue Reading

വെള്ളാങ്ങല്ലൂരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ.. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ  നിന്നും പണവും വിലകൂടിയ മൊബൈൽ ഫോണും കളവ് ചെയ്ത ഇളമനസ്സ് എന്നറിയപ്പെടുന്ന  വെളയനാട്  കോളനിയിൽ തറയിൽ വീട്ടിൽ റിജുവിനെ (22 വയസ്സ്)ഇരിങ്ങാലക്കുട  പോലീസ് അറസ്റ്റ് ചെയ്തു .പറമ്പ് നനക്കുന്നതിന് വന്ന പ്രതി മോട്ടോർ ഷെഡ്ഡിൽ വെച്ചിരുന്ന  ഉടമയുടെ  ബാഗിൽ നിന്നാണ് പണവും മൊബൈൽ ഫോണും കവർന്നത്. പിടിയിലായ റിജു ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയാണ് .സിContinue Reading

പുല്ലൂരിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.. ഇരിങ്ങാലക്കുട: കൂട്ടുകാരുമൊത്ത്  കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട സ്വദേശി വേലംപറമ്പില്‍ വീട്ടില്‍ ബാബു മകന്‍ അനന്തു (19) ആണ് മരിച്ചത്. ശനിയാഴ്ച  വൈകീട്ട് 5.30 ന് പുല്ലൂര്‍ ശിവക്ഷേത്രത്തിന്റെ കുളത്തിലാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് കുളത്തില്‍ നീന്തി കുളിക്കുന്നതിനിടയില്‍ നിലയില്ലാത്ത ഇടത്തെത്തിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ കുളത്തില്‍ നിന്നും എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്ലസ് ടുContinue Reading