ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി ; കാർഷിക മേഖലയിലേക്ക് എവരെയും എത്തിക്കാൻ ലക്ഷ്യമിട്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സർക്കാർ ആരംഭിച്ചതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ടൗൺ ഹാളിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഞാറ്റുവേല മഹോൽസവം ഉദ്ഘാടനംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ രണ്ടാമത് ഞാറ്റുവേല മഹോൽസവത്തിന് കൊടിയേറ്റി; ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട : നഗരസഭയുടെ നേത്യത്വത്തിൽ നടത്തുന്ന രണ്ടാമത് ഞാറ്റുവേല മഹോൽസവം ജൂൺ 23 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റംContinue Reading

ഇരിങ്ങാലക്കുട സെൻറ് മേരീസ് സ്കൂൾ ഇനി ക്യാമറാ കണ്ണുകളുടെ സുരക്ഷാ വലയത്തിൽ ;പിടിഎ യുടെ നേത്യത്വത്തിൽ സ്ഥാപിച്ചത് 38 ക്യാമറകൾ…   ഇരിങ്ങാലക്കുട: സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷക്കായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പി ടി എ കമ്മിറ്റി.സ്കൂളിന് ചുറ്റുമായി 38 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം,വിപണനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ക്യാമറകളുടെ സ്വിച്ച് ഓൺContinue Reading

മണിപ്പൂരിൽ നടപ്പിലാക്കുന്നത് ആർഎസ്എസ് ന്റെ ക്രിസ്ത്യൻ വിരുദ്ധ അജണ്ടയെന്ന് വ്യന്ദ കാരാട്ട്; ബിജെപി പ്രേമം നടിക്കുന്ന ക്രൈസ്തവ നേതാക്കളും പുരോഹിതരും ക്രൈസ്തവ വേട്ട നടക്കുന്ന ചത്തീസ്ഗഡ് സന്ദർശിക്കണമെന്ന് അഭ്യർഥിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ; ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇരിങ്ങാലക്കുടയിൽ മഹിളാ അസോസിയേഷന്റെ നേത്യത്വത്തിൽ ഐക്യനിര .. . ഇരിങ്ങാലക്കുട : ആർഎസ്എസ് ന്റെ നേത്യത്വത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ക്രിസ്ത്യൻ വിരുദ്ധ അജണ്ടയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ മണിപ്പൂരിൽ നടപ്പിലാക്കുന്നതെന്ന് സിപിഎംContinue Reading

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ജൂൺ 23 ന് ഇരിങ്ങാലക്കുടയിൽ ജോബ് ഫെയർ ; പങ്കെടുക്കുന്നത് ഐടി, ടൂറിസം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ നിന്നായി നാല്പതോളം കമ്പനികൾ … ഇരിങ്ങാലക്കുട : രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ ജോബ് ഫെയർ . തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ , സെന്റ് ജോസഫ്സ് കോളേജ് എച്ച്ആർഡി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 23 രാവിലെ 9.30 ന് സെന്റ് ജോസഫ്സ്Continue Reading

കഞ്ചാവുകേസിൽ ഒളിവിലായിരുന്ന ക്രിമിനൽ ഒരു വർഷത്തിനു ശേഷം കഞ്ചാവുമായി പിടിയിൽ; പിടിയിലായത് ഇരുപത്തൊൻപത് കേസുകളിലെ പ്രതി കുപ്രസിദ്ധ ക്രിമിനൽ ആശാൻ സുനി … ചാലക്കുടി: 2 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടിരക്ഷപെട്ട കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ക്രിമിനൽ അതിരപ്പിള്ളി കണ്ണൻകുഴി പളളിപ്പാടൻ വീട്ടിൽ ആശാൻ സുനി എന്നറിയപ്പെടുന്ന സുനീഷി(40 വയസ്)നെ ഒരു വർഷത്തിനുശേഷം ചാലക്കുടി ഡിവൈഎസ്പി ടി.എസ്.സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനുംContinue Reading

എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കെഎസ്ടിഎ ധർണ്ണ . ഇരിങ്ങാലക്കുട : എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ധർണ്ണ . എഇഒ ഓഫീസ് ന് മുന്നിൽ ധർണ കെ.എസ്.ടി.എ. സംസ്ഥാന എക്സി. അംഗം വി.എം. കരിം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ സെകട്ടറി ടി.എസ്. സജീവൻ , മിനി. കെ.വി ,ദീപാ ആന്റണി,Continue Reading

സർക്കാരിന്റെ അഴിമതികളിലും പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയിലും പ്രതിഷേധിച്ച് അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സുമായി കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡണ്ടിനുമെതിരെ കേസെടുത്ത നടപടിയിലും സർക്കാരിന്റെ അഴിമതികളിലും പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു. യു ഡി എഫ് ചെയർമാൻ എം പി ജാക്‌സൺ അധ്യക്ഷതContinue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; കൂടുതൽ പ്രതികൾക്ക് ജപ്തി നടപടികളിൽ നിന്ന് സ്റ്റേ ; നടപടികൾ സ്വീകരിക്കാൻ മുൻ ഭരണ സമിതി അംഗത്തിന്റെ വീട്ടിൽ റവന്യൂ അധികൃതർ … ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിക്കുന്ന ജപ്തി നടപടികളിൽ നിന്ന് തട്ടിപ്പിൽ ഉൾപ്പെട്ട പത്ത് പേർക്ക് സ്റ്റേ ലഭിച്ചതായി സൂചന. വി കെ ലളിതൻ , ടി ആർ സുനിൽകുമാർ ,Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ജൂൺ 23 മുതൽ ജൂലൈ 2 വരെ … ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ‘ഞാറ്റുവേല മഹോത്സവം’ 2023 ജൂൺ 23 മുതൽ ജൂലൈ 2 വരെയായി രാജീവ് ഗാന്ധി മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിൽവെച്ച് നടക്കും.ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ചെറുപ്പക്കാലContinue Reading