അരക്കിലോയിലധികം കഞ്ചാവുമായി കൊടകര സ്വദേശിയായ യുവാവ് പിടിയിൽ …   ചാലക്കുടി: അറുന്നൂറ് ഗ്രാമോളം കഞ്ചാവുമായി കൊടകര തേശ്ശേരി സ്വദേശിയായ യുവാവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജും സംഘവും പിടികൂടി. പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടിൽ സാബുവിന്റെ മകൻ പവിത്രൻ (25 വയസ്) ആണ് പോലീസിന്റെ പ്രത്യേക പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായത്.   കൊടകരContinue Reading

പോക്സോ കേസ്സിൽ ഒളിവിലായിരുന്ന മാള സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി. മാള പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ്‌ ചെയ്തത്. 2019 ലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന്Continue Reading

മാപ്രാണം വാതിൽമാടം കോളനിയിലെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം; പദ്ധതി നിർവ്വഹണത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം … ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാപ്രാണം വാതിൽമാടം കോളനിയെ ചൊല്ലി നഗരസഭാ യോഗത്തിൽ വാഗ്വാദം. കോളനി നിവാസികളെ പുനരധിവസിക്കുന്നതും കോളനിയിൽ സംരക്ഷണഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നില്ക്കണമെന്ന എൽഡിഎഫ് അംഗം സി സി ഷിബിന്റെ അഭിപ്രായം ബിജെപിContinue Reading

എടതിരിഞ്ഞി സ്വദേശിയായ യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി … ഇരിങ്ങാലക്കുട : യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടതിരിഞ്ഞി കണ്ണത്തേടത്ത് സലീം മകൻ അസീസ് (29 ) ആണ് മരിച്ചത്. എടതിരിഞ്ഞി കോതറ പാലത്തിന് താഴെ കണ്ടെത്തിയ മൃതദേഹം കാട്ടൂർ എസ്ഐ മണികണ്ഠൻ, ഉദ്യോഗസ്ഥരായ ധനേഷ്, ശ്യാം, ജിഷ്ണു, ശരത് എന്നിവർ ചേർന്നാണ് കരയ്ക്കടുപ്പിച്ചത്. ഡ്രൈവർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. ലൈല ഉമ്മയുംContinue Reading

ടി. എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് … ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമരസേനാനിയും,സി പി ഐ നേതാവും,നാടകകലാകാരനുമായിരുന്ന ടി.എന്‍ നമ്പൂതിരിയുടെ പേരില്‍ നല്‍കി വരാറുള്ള അവാര്‍ഡ് ചെണ്ട കലാകാരനായ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് . തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയാണ് . തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറ പൂര്‍ണ്ണത്രശീയക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും മറ്റ് പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യമാണ് കേളത്ത്Continue Reading

മണിപ്പൂർ കലാപം; പ്രതിഷേധസദസ്സുമായി സിഎൽസി ; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍… ഇരിങ്ങാലക്കുട: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മുന്നോട്ടു വരണമെന്നും ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശക്തികള്‍ക്കതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സിഎല്‍സി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മണിപ്പൂർ സംസ്ഥാനം കത്തിയെരിയുമ്പോള്‍ രണ്ടു വിഭാഗങ്ങള്‍ക്കിടയിലുള്ളContinue Reading

ക്രൈസ്തവരെ അവഹേളിച്ച എം. വി. ഗോവിന്ദന്‍ മാപ്പുപറയണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍; മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വേട്ടയെന്നും വിമർശനം… ഇരിങ്ങാലക്കുട : ക്രൈസ്തവ സമൂഹത്തെയും വൈദിക-സന്യാസ ജീവിതത്തെയും അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം . മാപ്പു പറഞ്ഞ് പരാമര്‍ശം പിന്‍വലിക്കാൻ സിപിഎം നേതാവ് തയ്യാറാകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു മണിപ്പുരില്‍ രണ്ടു മാസം പിന്നിട്ടിട്ടും കലാപത്തിനു ശാശ്വതContinue Reading

  ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം ; മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതി ; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭൗതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി മാറ്റി വച്ചത് ആയിരം കോടി രൂപയെന്നും മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെContinue Reading

മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ മരങ്ങൾ വീണ് മൂന്ന് വീടുകൾ കൂടി ഭാഗികമായി തകർന്നു ; മാപ്രാണം വാതിൽമാടം കോളനിയിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു; കരുവന്നൂരിൽ 35000 ത്തോളം വാഴകൾ വെള്ളം കയറി നശിച്ച നിലയിൽ .. ഇരിങ്ങാലക്കുട : തുടരുന്ന മഴയിലും കാറ്റിലും മേഖലയിൽ കൂടുതൽ നഷ്ടങ്ങൾ . കാറ്റിൽ മരങ്ങൾ വീണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നു . വേളൂക്കര പഞ്ചായത്തിൽ കൊറ്റനെല്ലൂർ തൈവളപ്പിൽContinue Reading

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് ഇരിങ്ങാലക്കുടയിൽ കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധം… ഇരിങ്ങാലക്കുട : കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സന്ദേശവുമായി വായ് മൂടി കെട്ടി പ്രതിഷേധം. ക്രൈസ്തവ സമൂഹത്തെ മണിപ്പൂരിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിനും വംശഹത്യ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന മണിപ്പൂർ സർക്കാരിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും നടപടികളിൽ പ്രതിഷേധിച്ച് നടന്ന യോഗം കത്തോലിക്ക കോൺഗ്രസ്‌ രൂപത വൈസ് പ്രസിഡന്റ്‌ ഡേവിസ് ചക്കാലക്കൽ ഉദ്ഘാടനംContinue Reading