സിപിഎം ചതിച്ചെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ബലിയാടാക്കിയെന്നും കരുവന്നൂർ ബാങ്ക് ഭരണസമിതിയിലെ സിപിഐ പ്രതിനിധികള്‍; സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് വിമർശനം … ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഡയറക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. സിപിഎം ചതിച്ചെന്ന് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സിപിഎം ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും പറഞ്ഞു. വലിയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടി തങ്ങളെ ബലിയാടാക്കുകയായിരുന്നു. വലിയ ലോണുകള്‍ പാസാക്കിയത്Continue Reading

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാത്യ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 28 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാത്യശിശു സംരക്ഷണ കേന്ദ്രം രണ്ടാം ഘട്ട വികസനത്തിലേക്ക് .നിലവിൽ 15000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ കേന്ദ്ര ഫണ്ടിൽ നിന്നുള്ള നാലര കോടി രൂപ ചിലവഴിച്ച് 20,000 ചതുരശ്ര അടി കൂടി നിർമ്മിക്കാനാണ് പദ്ധതി. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സെപ്തംബർ 28 ന്Continue Reading

പോക്സോ കേസ്സിൽ കൊടകര സ്വദേശിയായ പ്രതിക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും…. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിനെ (46 വയസ്സ്) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. 2015 ൽ പലContinue Reading

പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി മുനയം, ശിവകുമാരേശ്വരം ഈസ്റ്റ് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ 52 ലക്ഷം രൂപ ചിലവിൽ …. ഇരിങ്ങാലക്കുട : എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിയൂർ പഞ്ചായത്ത് വാർഡ് 14 ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാർഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. കാക്കാത്തുരുത്തി മുനയംContinue Reading

ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു ; റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമ്മിക്കുന്ന പ്രവ്യത്തിക്ക് തുടക്കമായി… ഇരിങ്ങാലക്കുട : അയ്യായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ബസ് ഇറങ്ങുന്ന വിദ്യാർഥികൾ തട്ടി വീഴുന്ന അവസ്ഥയ്ക്കും ഒടുവിൽ പരിഹാരമാകുന്നു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റെContinue Reading

കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം; ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ … ഇരിങ്ങാലക്കുട: കെഎസ്ഇബി ഓഫീസില്‍ ഓവര്‍സീയര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം. രാത്രി ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ്റ്റാന്റിനു സമീപം കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കെഎസ്ഇബി ഡിവിഷനിലെ ഓവര്‍സീയര്‍ കോലഴി സ്വദേശി പട്ടത്ത് വീട്ടില്‍ ജയപ്രകാശി(54)നെContinue Reading

ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം; പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം …. ഇരിങ്ങാലക്കുട : നഗരസഭയിൽ ആദ്യമായി ആരംഭിച്ച ഹെൽനെസ്റ്റ് സെന്റിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലർക്കും അർഹമായ സ്ഥാനം കിട്ടിയില്ലെന്ന് നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെന്ററി പാർട്ടിContinue Reading

  കേന്ദ്രനയങ്ങൾക്കും സാമ്പത്തിക ഉപരോധത്തിനും വിലക്കയറ്റത്തിനുമെതിരെ സിപിഎം ധർണ്ണ … ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലകയറ്റത്തിനുമെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഎം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ . ഠാണാവ് പൂതംകുളം മൈതാനത്ത് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാContinue Reading

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഇഷാക്കിനെ താലൂക്ക് ആശുപത്രിയിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥി മുഹമ്മദ് അനസിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനസിന്റെ നേത്യത്വത്തിൽ ഒരു വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികൾ കോളേജ് ബസ്സ് സ്റ്റോപ്പിൽ ഇരുനിരുന്ന ഇഷാക്കിനെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർContinue Reading

വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസ്സെടുത്ത് പോലീസ്; ജീവനക്കാരന് സസ്പെൻഷൻ ; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് ; കോൺഗ്രസ്സ് കള്ള പ്രചരണങ്ങൾ നടത്തുകയാണെന്ന് ബാങ്ക് അധികൃതർ … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ആറ് ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് കേസ്സെടുത്തു. ഈ വർഷം ജൂൺ , ജൂലൈ മാസങ്ങളിലായിContinue Reading