സെക്രട്ടറിയില്ലാതെ ഇരിങ്ങാലക്കുട നഗരസഭ; നിയമനം ആവശ്യപ്പെട്ട് നഗരസഭ അധികൃതർ … ഇരിങ്ങാലക്കുട : സെക്രട്ടറിയുടെ സേവനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ. നിലവിലെ സെക്രട്ടറി മുഹമ്മദ് അനസ് സ്ഥലം മാറി പോയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ സെക്രട്ടറിയായി മലപ്പുറത്ത് നിന്ന് എത്തിയ ജയരാജ് ചുമതലയേറ്റത്. ചുമതലയേറ്റതിന് ശേഷം സെക്രട്ടറി ഓഫീസിൽ എത്തിയിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും നഗരസഭ അധികൃതർ പറയുന്നു. സെക്രട്ടറിയുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് സർക്കാറിൽ നിന്നോ തദ്ദേശ വകുപ്പിൽ നിന്നോContinue Reading

  റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ തിരുപ്പതി, ഭാരവാഹികളായ ഹേമചന്ദ്രൻ,Continue Reading

ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ …   ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒരു കോടി ഫലവ്യക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മാവ് ഗ്രാഫ്റ്റ് , പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയർ എന്നീContinue Reading

ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു …   ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 വയസ്സ് )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്. വൃക്കContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ വാർഷികയോഗം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ വച്ച് ബാങ്ക് ചെയർമാൻ എം പി ജാക്സന്റെ അധ്യക്ഷതയിൽ ചേർന്നു. ബാങ്ക് മാനേജിങ് ഡയറക്ടർ ടി കെ ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയിൽContinue Reading

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസി , സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് 50, 167 യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന ക്യാമ്പ് ലയൺസ്Continue Reading

കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.   ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ ചാഴു വീട്ടിൽ അർജ്ജുനന്റെ മകൾ ആർച്ച (17 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതലാണ് ആർച്ചയെ കാണാതായത്. തുടർന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണംContinue Reading

ക്രിമിനൽ കേസ് പ്രതിയായ ആളൂർ സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ … ഇരിങ്ങാലക്കുട : മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം നടത്തിയ രഹസ്യ പരിശോധനയിൽ കഞ്ചാവുമായി ആളൂർ സ്വദേശി വടക്കേ തലക്കൽവീട്ടിൽ ഷാഹിനെ (28 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ എസ്.ഐ. വി.പി. അരിസ്‌റ്റോട്ടിൽ എന്നിവർ അറസ്റ്റു ചെയ്തു. അടിപിടി ഹൈവേ കവർച്ച ,മയക്കുമരുന്ന് എന്നിവയിൽContinue Reading

ദലിത് യുവതിയുടെ ആത്മഹത്യ ; മുൻ കാമുകൻ അറസ്റ്റിൽ … ഇരിങ്ങാലക്കുട : മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ( 34 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ ഷൈജു അറസ്റ്റു ചെയ്തു. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളംContinue Reading

വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി….     ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപ ജില്ലയിലെ 31 സ്കൂളുകളിൽ നിന്നായി 200 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. ബിആർസി ഹാളിൽ നടന്ന പരിപാടിContinue Reading