ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം; ചർച്ചകളിൽ നിറഞ്ഞ് മഹാത്മാ പാർക്കും റോഡുകളുടെ വികസനവും ഇരിങ്ങാലക്കുട : എറെ പ്രധാന്യമുള്ള കൂടൽമാണിക്യം വാർഡിൽ ( നമ്പർ 28) ഇക്കുറി ശക്തമായ ത്രികോണമൽസരമാണ്. കളത്തിലുള്ളത് പരിചയസമ്പന്നരും. കൂടൽമാണിക്യം ക്ഷേത്രത്തിന് പുറമേ നവോത്ഥാന പോരാട്ടങ്ങളുടെ അടയാളയമായ കുട്ടംകുളവും എംജി ലൈബ്രറിയും മഹാത്മാ പാർക്കും നാഷണൽ യുപി സ്കൂളും പിഡബ്യു ഓഫീസുകളും വാർഡിൻ്റെ പരിധിയിലാണ് വരുന്നത്. പതിനഞ്ച് വർഷങ്ങളായി
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ; വാർഡിൻ്റെ വികസനത്തോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിൻ്റെ കടന്നുവരവും ചർച്ചാ വിഷയം ഇരിങ്ങാലക്കുട : അഞ്ച് സ്ഥാനാർഥികൾ. നാല് പേർ മൽസരരംഗത്ത് പുതുമുഖങ്ങൾ. യുഡിഎഫിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായുള്ള രംഗപ്രവേശം. ഇതേ ചൊല്ലിയുളള രാഷ്ട്രീയ ചർച്ചകൾ . നഗരസഭ തിരഞ്ഞെടുപ്പിൽ
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്;ആയുർവേദ ആശുപത്രി വാർഡിൽ ഉയരുന്നത് കാരുകുളങ്ങര ക്ഷേത്ര കുള സംരക്ഷണവും വിവിധ റോഡുകളിലെ വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡുകളുടെ എണ്ണം 41 ൽ നിന്നും 43 ആയി വർധിച്ചപ്പോൾ രൂപമെടുത്ത വാർഡാണ് 30-നമ്പർ ആയുർവേദ ആശുപത്രി വാർഡ് . ബസ് സ്റ്റാൻ്റ്, കാരുകുളങ്ങര, കൂടൽമാണിക്യം, സിവിൽ സ്റ്റേഷൻ വാർഡുകളിൽ നിന്നുള്ള ഭാഗങ്ങളാണ് പുതിയ വാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയുർവേദ ആശുപത്രിക്ക് പുറമേ
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന് ഇരിങ്ങാലക്കുട : സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടമാണ് 31 -ാം നമ്പർ ക്രൈസ്റ്റ് കോളേജ് വാർഡിൽ . 5000 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജ്, 1500 ഓളം വിദ്യാർഥികൾ എത്തിച്ചേരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രതീക്ഷാ ഭവൻ, അൽവേർണിയ കോൺവെൻ്റ്, രണ്ട് അംഗൻവാടികൾ എല്ലാം ഉൾപ്പെടുന്ന
Designed and developed by WWM