എ.കെ.സി.സി. മാർ ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കോഴിക്കോട് അൽഷാദ് ഇന്ത്യൻ പ്ലേ ബോയ്സ് ജേതാക്കൾ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കോഴിക്കോട് അൽഷാദ് ഇന്ത്യൻ പ്ലേ ബോയ്സ് ജേതാക്കളായി . മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ പാലക്കാട്Continue Reading

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ റോഡ് ഉപരോധസമരം ….   ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ തകർന്ന് കിടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ റോഡ് ഉപരോധ സമരം. മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്നും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ കെഎസ്ടിപി യും പിഡബ്ല്യുവും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരുന്നContinue Reading

വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ സഹോദരൻ മരിച്ചു..   ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരന്‍ മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകന്‍ ഷൈജു (43)വാണ് മരിച്ചത്. മാപ്രാണം ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്Continue Reading

ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ;സംഘാടകസമിതി രൂപീകരിച്ചു…   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാതല സ്കൂൾ പ്രവേശനോൽസവം ജൂൺ 3 ന് 10 മണിക്ക് നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.Continue Reading

” സഹയാത്രികർ” വായനക്കാരിലേക്ക്; ഗായിക ദുർഗ്ഗ വിശ്വനാഥ് നോവൽ പ്രകാശനം ചെയ്തു….   ഇരിങ്ങാലക്കുട : കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ റിട്ട ഉദ്യോഗസ്ഥനും ഇരിങ്ങാലക്കുട സ്വദേശിയുമായ കെ വേണുഗോപാൽ രചിച്ച സഹയാത്രികർ ” എന്ന നോവൽ വായനക്കാരിലേക്ക്. അയ്യങ്കാവ് എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് സഹയാത്രികർ പ്രകാശനം ചെയ്തു. യുവനടൻ ഇന്നസെൻ്റ് എറ്റ് വാങ്ങി. മുൻ എം പി പ്രൊഫ. സാവിത്രി ലക്ഷ്മണൻContinue Reading

യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പുത്തൻചിറ സ്വദേശിയായ ഭർത്താവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ….   ഇരിങ്ങാലക്കുട : യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവായ പ്രതി പിടിയിൽ. പുത്തൻചിറ കപ്പൻ ബസാറിൽ മറ്റത്തിൽ വീട്ടിൽ ലിബുമോൻ എന്ന ലിബിൻ (40 വയസ്സ്)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് നിരന്തരംContinue Reading

Content Participants Distributions Were definitely Up-right Fastener This will Link Diamonds Position Motion picture Examine By Metacafe Gambling on While on the road Located at Mobile phone And initiate Pills What are the Looked on The highest Duelz Flash games With regard to English Contributors? You should hold out aContinue Reading

സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്; ആദ്യദിന പരിശോധനയിൽ ഹാജരാക്കിയത് അമ്പത് വണ്ടികൾ; പ്രവർത്തനക്ഷമമായ എമർജൻസി എക്സിറ്റ് സംവിധാനങ്ങളില്ലാതെ അധികം വണ്ടികളും …. ഇരിങ്ങാലക്കുട : സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. 2024-25 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും കുട്ടികളെ കൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇരിങ്ങാലക്കുട ജോയിൻ്റ്Continue Reading

തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; പടിയൂരിൽ വീട് പൂർണ്ണമായും തകർന്നു..   ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ. പടിയൂർ പഞ്ചായത്തിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു. പടിയൂർ വളവനങ്ങാടി തവളക്കുളത്തിന് അടുത്ത് പരേതനായ വാക്കാട്ട് ശിവരാമൻ്റെ ഭാര്യ ശാരദയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. വീട് അപകടാവസ്ഥയിലാണെന്ന ആശങ്കയെ തുടർന്ന് ശാരദയെ ഇളയ മകളുടെ നേത്യത്വത്തിൽ ശാരദയുടെ മൂത്തContinue Reading

മഴക്കെടുതിദുരിതം ; ഇരിങ്ങാലക്കുട നഗരസഭാ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി….   ഇരിങ്ങാലക്കുട: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ വീഴ്ചകൾ വരുത്തിയെന്നും കൗൺസിലർമാർക്ക് ശുചിത്വ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി. നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി ടൗൺ, പൊറത്തിശ്ശേരി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ് അദ്ധ്യക്ഷതContinue Reading