വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി. കൊടുങ്ങല്ലൂർ: വികസനത്തിനെ എതിർക്കാതെയും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം ജൈവ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ തീരദേശ ആവാസപുനഃസ്ഥാപനവും ജൈവ സംരക്ഷണവും എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ് എൻ പുരംContinue Reading

ക്വാറം തികഞ്ഞില്ല; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ യോഗം പിരിച്ച് വിട്ടു. ഇരിങ്ങാലക്കുടം : ക്വാറം തികയാഞ്ഞതിനെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷിനെതിരെ പ്രതിപക്ഷമായ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ വിളിച്ച യോഗം പിരിച്ച് വിട്ടു. പട്ടികജാതി വിഭാഗത്തിലുള്ള വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് പ്രസിഡണ്ട് അധിക്ഷേപിച്ചുവെന്നും ഭരണഘടനാ ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് 21 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷമായContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 82 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 പേർ പട്ടികയിൽ;നഗരസഭയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 49 ഉം കാറളത്ത് 3 ഉം വേളൂക്കരയിൽ 1 ഉം കാട്ടൂരിൽ 8 ഉം മുരിയാട് 9 ഉം ആളൂരിൽ 8 ഉം പൂമംഗലത്ത് 1 ഉം പടിയൂരിൽ 3 ഉം പേരാണ് ഇന്നത്തെ പട്ടികയിൽ ഉള്ളത്. നഗരസഭContinue Reading

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ത്യശൂർ:ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ഉത്തരവിറക്കി. ഡാമിന്റെ ജലവിതാനം അനുവദനീയമായ അളവില്‍ നിയന്ത്രിച്ചുനിര്‍ത്താനാണ് നടപടി. ഇതിനായി നാല് സ്പില്‍വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ കനത്ത സാഹചര്യത്തില്‍ ഡാമിലെ ജലവിതാനം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം മുന്‍നിര്‍ത്തിയാണ്Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 1,567 പേര്‍ക്ക് കൂടി കോവിഡ്, 2,807 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (15/09/2021) 1,567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,807 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,494 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,55,309 ആണ്.Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17681 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിലെ ജീവനക്കാരനെ മർദ്ദിച്ച കേസിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട: കെഎസ്ആർടിസി ജീവനക്കാരനെ മർദ്ദിക്കുകയും പരിക്കേല്പിക്കുകയും ചെയ്ത കേസിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിലെ ജീവനക്കാരൻ കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ജയനെ (54 വയസ്സ്) ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേല്പിച്ച വെള്ളാനി ചാവർ വീട്ടിൽ ധരംവീറിൻ്റെ മകൻ നിഖിൽ (21 വയസ്സ്) നെയാണ് സി ഐ എസ് പി സുധീരനുംContinue Reading

ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം; പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത് പൊതുവിദ്യാഭ്യാസയജ്ഞത്തിൻ്റെ ഭാഗമായി അനുവദിച്ച ഒന്നേ കാൽ കോടി രൂപ ഉപയോഗിച്ച്. ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 19 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാട്ടൂരിൽ 12 ഉം പടിയൂരിൽ 4 ഉം മുരിയാട് 2 ഉം ആളൂരിൽ 16 ഉം പൂമംഗലത്ത് 7 ഉം കാറളത്ത് 9 ഉം വേളൂക്കരയിൽ 4 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മുരിയാട് പഞ്ചായത്തിൽContinue Reading

തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങളുടെ നിൽപ്പ് സമരം. ഇരിങ്ങാലക്കുട:തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങളുടെ നിൽപ്പ് സമരം.കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദ കുമാരി, നിത അർജൂൻ എന്നിവർ പ്രസംഗിച്ചുContinue Reading