ആവേശം നിറച്ച് നാവികസേനയുടെ വെയ്ലർ പുള്ളിംഗും ഓഫ്ഷോർ സൈക്ലിംഗ് പര്യവേഷണവും
ആവേശം നിറച്ച് നാവികസേനയുടെ വെയ്ലർ പുള്ളിംഗും ഓഫ്ഷോർ സൈക്ലിംഗ് പര്യവേഷണവും കൊടുങ്ങല്ലൂർ: കാണികൾക്ക് ആവേശമായി മുസിരിസ് കായലോരത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ വഞ്ചി തുഴയലും സൈക്ലിംഗ് പര്യവേഷണവും സമാപിച്ചു. ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്. കൊച്ചി നേവൽ ബേസിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിച്ച പര്യവേഷണങ്ങൾ ഇന്ത്യൻ നാവികസേനയിലെ ആദ്യ പരിശീലന സ്ക്വാഡ്രണാണ് നയിച്ചത്.Continue Reading
























