ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ കേസ്സെടുത്ത് പോലീസ് … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തിൽ പോലീസ് കേസ്സെടുത്തു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തി സംഭവത്തിന് ഉത്തരവാദികളായവരെ പ്രതി ചേർക്കുമെന്ന് ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. ഞായറാഴ്ച നഗരസഭ മൈതാനത്ത് കളിക്കാൻ എത്തിയവരാണ് , നഗരസഭ ഓഫീസിന് മുകളിൽ ദേശീയ പതാക തലതിരിച്ച് കെട്ടിയതായി കണ്ടെത്തിയത്. സംഭവം സാമൂഹ്യContinue Reading

സുധൻ കൊലക്കേസ് ; വരന്തപ്പിള്ളി സ്വദേശിയായ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി … ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുധൻ എന്നയാളെ മുൻ വൈരാഗ്യത്താൽ ചെങ്ങല്ലൂർ കള്ളു ഷാപ്പിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സിൽ പ്രതി വരന്തരപ്പിള്ളി കരയാംപാടം കീടായി വീട്ടിൽ രവീന്ദ്രൻ മകൻ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി. 2020 ആഗസ്റ്റ് നാലിനാണ്Continue Reading

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഒൻപത് കോടിയും ഭവന നിർമ്മാണ പദ്ധതികൾക്ക് ഒരു കോടി പതിമൂന്ന് ലക്ഷവും കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് … ഇരിങ്ങാലക്കുട : ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ഒൻപത് കോടിയും ഭവന നിർമ്മാണ പദ്ധതികൾക്ക് ഒരു കോടി പതിമൂന്ന് ലക്ഷവും കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95. 33 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക്Continue Reading

പോലീസ് ചമഞ്ഞ് പണം തട്ടൽ ; ബസ്സ് ഡ്രൈവർമാരായ മൂന്ന് പേർ പിടിയിൽ; സംഘം തട്ടിയെടുത്തത് പത്ത് ലക്ഷത്തോളം രൂപ … പുതുക്കാട് : ചൂതാട്ട സംഘത്തിന്റെ പക്കൽ നിന്നും പോലീസ് ചമഞ്ഞ് പത്ത് ലക്ഷത്തോളം രൂപ പിടിച്ചെടുത്ത് മുങ്ങിയ സംഘത്തിനെ തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി. പൊന്നാനി പേരൂർസ്വദേശിയും തൃശൂർContinue Reading

വെള്ളാങ്ങല്ലൂരിൽ ടിപ്പര്‍ ലോറി കടയിലും സ്വകാര്യബസ്സിലും ഇടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക് … ഇരിങ്ങാലക്കുട : ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്. രാവിലെ എട്ടോടെ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനു കിഴക്കുവശം കോബന്‍ ബസാര്‍ സെന്ററിലാണ് അപകടം. മാളയില്‍ നിന്നു തൃശൂര്‍ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും വെളയനാട് ഭാഗത്തു നിന്നു വന്നിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിന്റെ ഇറക്കത്തില്‍ വേഗതയില്‍ വന്ന ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തെContinue Reading

” കക്കുകളി” നാടകം നിരോധിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ; കന്യാമഠങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമമെന്നും വിമർശനം … ഇരിങ്ങാലക്കുട : ‘കക്കുകളി’ നാടകം നിരോധിക്കണമെന്ന ആവശ്യവുമായി ഇരിങ്ങാലക്കുട രൂപതയും . നാടകം ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്നും മതേതരത്വത്തെ തകർക്കുമെന്നും കന്യാമഠങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനാണ് നാടകാവതരണത്തിലൂടെ ചിലർ ശ്രമിക്കുന്നതെന്നും സ്വന്തം സുഖങ്ങൾ മാറ്റി വച്ച് കേരളീയ സമൂഹത്തിലെ നാനാ ജാതി മതസ്ഥരുടെ വളർച്ചക്കും നന്മയ്ക്കും വേണ്ടി സ്കൂളുകൾ,Continue Reading

കലാലയരത്നം പുരസ്കാരം അരുണിമയ്ക്ക് സമ്മാനിച്ചു; വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് … ഇരിങ്ങാലക്കുട : വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് മുൻജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഐപിഎസ് . ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥി യുവപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ ജോസ് ചുങ്കൻContinue Reading

റീബിൽഡ് കേരള പദ്ധതി ; ചെമ്മണ്ട കായൽ കർഷക സഹകരണ സംഘത്തിന്റെ 1500 ഏക്കർ പാട ശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികൾ .. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ചെമ്മണ്ട കായൽ പുളിയംപാടം കടുംകൃഷി കർഷക സഹകരണ സംഘത്തിന്റെ കീഴിൽ വരുന്ന 1500 എക്കറോളം വരുന്ന പാടശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികൾ . റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും തുക ചിലവഴിക്കുന്നത്. 2021-22Continue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading

3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും വിധിച്ചു.. ഇരിങ്ങാലക്കുട : ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർContinue Reading