ജനൽ വഴി മോഷണം;കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ; നൂറ്റിമുപ്പത്തിയാറോളം മോഷണക്കേസുകളിലെ പ്രതി വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷം … ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്റേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം മോഷ്ടാവിനെ പിടികൂടി.Continue Reading

നാഷണല്‍ സര്‍വ്വീസ് സ്കീം മുൻകാല പ്രവർത്തകരുടെ ജില്ലാ സംഗമം ക്രൈസ്റ്റ് കോളേജിൽ എപ്രിൽ രണ്ടിന് .. ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ പ്ലസ് ടു മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള വിവിധ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമത്തിനും കലാമേളയ്ക്കും ഏപ്രില്‍ 2 ന് ക്രൈസ്റ്റ് കോളേജ് വേദിയാകും. രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പരിപാടി ഉദ്ഘാടനംContinue Reading

സങ്കടങ്ങളുടെ കെട്ടഴിച്ച് റെയിൽവേ യാത്രക്കാർ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി അമ്യത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് ; സ്റ്റേഷനിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലെന്ന് ബിജെപി നേതാവിന്റെ വിമർശനം … ഇരിങ്ങാലക്കുട : വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുളള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമ്യത് ഭാരത്Continue Reading

ഇരിങ്ങാലക്കുടയിൽ നിന്ന് നാല് കെഎസ്ആർടിസി ബസ്സുകൾ കൂടി ആരംഭിക്കാൻ നടപടിയായതായി മന്ത്രി ഡോ. ആർ ബിന്ദു ; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് … ഇരിങ്ങാലക്കുട : കെഎസ്ആർടിസി ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് സർവ്വീസുകൾ കൂടി ആരംഭിക്കാൻ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് തീരുമാനം. ആമ്പല്ലൂർ വഴി വെള്ളാനിക്കോട്ടേക്കാണ് ഒരു സർവീസ് ആരംഭിക്കുക. ഗുരുവായൂരിൽനിന്നും നെടുമ്പാശ്ശേരിContinue Reading

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് … ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് . പൂതംക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ പരിസരത്ത് വച്ച് പോലീസ് തടഞ്ഞു.കെ പി സി സി അംഗം എം.പി ജാക്സൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്Continue Reading

മഹാ നടന് സാംസ്കാരിക കേരളത്തിന്റെ വിട; മലയാളിയുടെ സർഗ്ഗ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് ഓർമ്മകളിലേക്ക് ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം …   ഇരിങ്ങാലക്കുട : മഹാനടന് വിട . ചിരി കൊണ്ടും ചിന്തകൾ കൊണ്ടും മലയാളിയുടെ സർഗ്ഗ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് ഇനി ഓർമ്മകളിലേക്ക് . ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കരിച്ചപ്പോൾ ഈറനണിഞ്ഞ ഓർമ്മകളോടെ ആയിരങ്ങൾ സംസ്കാര ചടങ്ങുകളിലും പങ്കാളികളായി. ഞായറാഴ്ച രാത്രിContinue Reading

പ്രിയ നടന്റെ വസതിയിലേക്കും ജനപ്രവാഹം; സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ 11 ന് പൗരാവലിയുടെ നേത്യത്വത്തിൽ അനുശോചനയോഗം … ഇരിങ്ങാലക്കുട : പ്രിയ നടന് ആദരാഞ്ജലികൾ നേരാൻ വസതിയിലേക്കും ജനപ്രവാഹം. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നിന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം വൈകീട്ട് അഞ്ച് മണിയോടെ ഇന്നസെന്റിന്റെ വസതിയായ പാർപ്പിടത്തിലേക്ക് വിലാപയാത്രയായിട്ടാണ് ഭൗതികശരീരം കൊണ്ട് പോയത്. രാത്രിയും വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുകയാണ്. നിയമസഭ സ്പീക്കർ എ എൻ ഷംസീർ ,Continue Reading

ചിരിയുടെ പുതിയ ഭാഷ സ്യഷ്ടിച്ച നടന് ജന്മനാടിന്റെ വികാരഭരിതമായ യാത്രാമൊഴി ; സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 ന് സെന്റ് തോമസ് കത്തീഡ്രലിൽ … ഇരിങ്ങാലക്കുട : ചിരിയുടെ പുതിയ ഭാഷ സ്യഷ്ടിച്ച നടന് ജന്മനാടിന്റെ വികാരഭരിതമായ യാത്രമൊഴി. ഒരു മണിയോടെ തന്നെ പ്രിയപ്പെട്ട നടനെ ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ നേരാനും ആളുകൾ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തി തുടങ്ങിയിരുന്നു. രണ്ട് മണിയോടെയാണ് ഭൗതിക ശരീരം ടൗൺContinue Reading

ചിരി കൊണ്ട് ജീവിതത്തെ നേരിട്ട നടനുമായുളള അരനൂറ്റാണ്ട് കാലത്തെ ബന്ധം ഓർമ്മിച്ചെടുത്ത് മുൻ എം പി സാവിത്രി ലക്ഷ്മണൻ; ഇരുവരും ഒരേ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇരിങ്ങാലക്കുട സ്വദേശികൾ … ഇരിങ്ങാലക്കുട : വിട പറഞ്ഞ നടനുമായുള്ള അര നൂറ്റാണ്ട് കാലത്തെ ബന്ധം ഓർത്തെടുത്ത് മുൻ എംപി പ്രൊഫ സാവിത്രി ലക്ഷ്മണൻ . മുകുന്ദപുരം പാർലമെന്റ് മണ്ഡലം പിന്നീട് ചാലക്കുടി മണ്ഡലമായി സാങ്കേതികമായി രൂപം മാറിയെങ്കിലും മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ട്Continue Reading

അരങ്ങൊഴിഞ്ഞ നടന് അന്ത്യ യാത്ര നേരാനുളള ഒരുക്കങ്ങളിൽ ജന്മനാട് ; പൊതു ദർശനത്തിനായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു … ഇരിങ്ങാലക്കുട : അരങ്ങൊഴിഞ്ഞ നടനും മുൻ എംപി യുമായ ഇന്നസെന്റിന് അന്ത്യയാത്ര നേരാനുള്ള ഒരുക്കങ്ങളിൽ ജന്മനാട് . എറണാകുളം കടവന്ത്രയിലെ പൊതു ദർശനത്തിന് ശേഷം ഒരു മണിയോടെ ഭൗതികശരീരം ഇരിങ്ങാലക്കുടയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മണി മുതൽ നാലര വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് പൊതു ദർശനത്തിന്Continue Reading