ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും …
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും … ഇരിങ്ങാലക്കുട : നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയെ ക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.മണ്ഡലം വൈസ് പ്രസിഡണ്ട് സി.സി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.Continue Reading
























