ക്രൈസ്തവരെ അവഹേളിച്ച എം. വി. ഗോവിന്ദന്‍ മാപ്പുപറയണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍; മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വേട്ടയെന്നും വിമർശനം… ഇരിങ്ങാലക്കുട : ക്രൈസ്തവ സമൂഹത്തെയും വൈദിക-സന്യാസ ജീവിതത്തെയും അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം . മാപ്പു പറഞ്ഞ് പരാമര്‍ശം പിന്‍വലിക്കാൻ സിപിഎം നേതാവ് തയ്യാറാകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു മണിപ്പുരില്‍ രണ്ടു മാസം പിന്നിട്ടിട്ടും കലാപത്തിനു ശാശ്വതContinue Reading

  ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം ; മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതി ; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭൗതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി മാറ്റി വച്ചത് ആയിരം കോടി രൂപയെന്നും മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെContinue Reading

മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ മരങ്ങൾ വീണ് മൂന്ന് വീടുകൾ കൂടി ഭാഗികമായി തകർന്നു ; മാപ്രാണം വാതിൽമാടം കോളനിയിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്തു; കരുവന്നൂരിൽ 35000 ത്തോളം വാഴകൾ വെള്ളം കയറി നശിച്ച നിലയിൽ .. ഇരിങ്ങാലക്കുട : തുടരുന്ന മഴയിലും കാറ്റിലും മേഖലയിൽ കൂടുതൽ നഷ്ടങ്ങൾ . കാറ്റിൽ മരങ്ങൾ വീണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നു . വേളൂക്കര പഞ്ചായത്തിൽ കൊറ്റനെല്ലൂർ തൈവളപ്പിൽContinue Reading

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് ഇരിങ്ങാലക്കുടയിൽ കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധം… ഇരിങ്ങാലക്കുട : കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സന്ദേശവുമായി വായ് മൂടി കെട്ടി പ്രതിഷേധം. ക്രൈസ്തവ സമൂഹത്തെ മണിപ്പൂരിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിനും വംശഹത്യ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന മണിപ്പൂർ സർക്കാരിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും നടപടികളിൽ പ്രതിഷേധിച്ച് നടന്ന യോഗം കത്തോലിക്ക കോൺഗ്രസ്‌ രൂപത വൈസ് പ്രസിഡന്റ്‌ ഡേവിസ് ചക്കാലക്കൽ ഉദ്ഘാടനംContinue Reading

മാപ്രാണം വാതിൽമാടം കോളനി നിവാസികളുടെ വർഷങ്ങൾ നീളുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിയുടെ നേത്യത്വത്തിൽ പ്രത്യേക യോഗം വിളിക്കാൻ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ വിളിച്ച് ചേർത്ത അടിയന്തരയോഗത്തിൽ തീരുമാനം ; വിഷയത്തിന് പരിഹാരം കാണുന്നതിൽ പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തിയില്ലെന്ന് യോഗത്തിൽ വിമർശനം … ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളുടെ വർഷങ്ങളായുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മഴക്കെടുതികൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൺContinue Reading

    കനത്ത മഴയിലും ശക്തമായ കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ വ്യാപക നാശം ; മരങ്ങൾ വീണ് എഴുപതോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു; എഴോളം വീടുകളും ഭാഗികമായി തകർന്നു ; മാപ്രാണം വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ .. ഇരിങ്ങാലക്കുട : മഴയിലും കാറ്റിലും മേഖലയിൽ കനത്ത നാശം. രാവിലെ പത്തരയ്ക്ക് ഉണ്ടായ കാറ്റിൽ മരങ്ങൾ വീണ് എഴുപതോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു . അറുപതിൽ അധികംContinue Reading

കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി … തൃശ്ശൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നാളെ (വ്യാഴം) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.Continue Reading

എസ്.ഐ. ആയും സൈബർ സെൽ ഓഫീസറായും എത്തി മോഷണം നടത്തുന്ന കൊല്ലം സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന എസ്ഐ എന്ന് പരിചയപ്പെടുത്തി കടയിൽ നിന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ .കൊല്ലം അഞ്ചൽ സ്വദേശി അനിൽ കുമാറിനെയണ് (36 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.കെ.ഷൈജു,Continue Reading

മാപ്രാണത്ത് ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു; യാത്രക്കാരിയായ യുവതിക്കു പരിക്ക്.. .   ഇരിങ്ങാലക്കുട: ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണ് യാത്രക്കാരിയായ യുവതിക്കു പരിക്ക്. തൊട്ടിപ്പാള്‍ സ്വദേശി കാഞ്ഞിരപള്ളന്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകള്‍ അമല്‍നയ്ക്കാണ് (24) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തരയോടെ മാപ്രാണം നടുവിലാലിനു സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന വെള്ളാംപറമ്പില്‍ എന്ന സ്വകാര്യ ബസിനു മുകളിലേക്കാണ് തണല്‍ മരം കടപുഴുകിContinue Reading

വല്ലക്കുന്നിൽ വീടിനു സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു; മാറി താസിക്കുവാന്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം… ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. വല്ലക്കുന്ന് പുളിക്കന്‍ വീട്ടില്‍ ജെയിംസിന്റെ വീടിനോട് ചേര്‍ന്നാണ് ബുധനാഴ്ച രാവിലെ വന്‍ഗര്‍ത്തം രൂപപ്പെട്ടത്. 25 അടിയോളം താഴ്ചയിലേക്ക് മണ്ണ് ഇടിഞ്ഞാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. സംഭവമറിഞ്ഞ് തൃശൂര്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.പി സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മണ്ണ് പരിശോധനContinue Reading