മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു; നവീകരണ പ്രവർത്തനങ്ങൾ 60 ലക്ഷം രൂപ ചിലവഴിച്ച് … ഇരിങ്ങാലക്കുട : നവീകരിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു. പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്Continue Reading

കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും … ഇരിങ്ങാലക്കുട : കർഷകരെ വണ്ടി കയറ്റി കൊന്ന വിഷയത്തിൽ നടപടി എടുക്കാത്തതിൽ കരിദിനം ആചരിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ദേശവ്യാപകമായി കരിദിനം ആചരിച്ചു. 2021 ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖീം പൂർഖേരിയിൽ സമരം ചെയ്ത കർഷകരെ വാഹനം ഓടിച്ച് കയറ്റി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെയും മകൻ ആശിഷ്Continue Reading

പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തുമ്പിയിനം ഇനി വയനാടൻ തീക്കറുപ്പൻ തുമ്പി …   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ തുമ്പിയിനത്തിന് വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടെൻസിസ്) എന്ന് പേര് നൽകി. പശ്ചിമഘട്ടത്തിൽ ഉടനീളം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുമായി സാമ്യമുള്ള ഈ തുമ്പിയുടെ നിറം സാധാരണ തീക്കറുപ്പനെ അപേക്ഷിച്ച് കൂടുതൽ കറുപ്പും, ചോരച്ചുവപ്പുമാണ്. ഈ ജനുസ്സിൽ നിന്നും കണ്ടെത്തപ്പെടുന്ന രണ്ടാമത്തെ തുമ്പിയാണിത്. വയനാടൻContinue Reading

സഹകരണ കൊളളയ്ക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണയാത്ര ; നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് കെ.സുരേന്ദ്രൻ …   ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണംContinue Reading

തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു …   ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു . പടിയൂർ പഞ്ചായത്തിൽ മഴുവഞ്ചേരി തുരുത്തിൽ അടിപറമ്പിൽ വിജേഷിന്റെയും മുരിയാട് പഞ്ചായത്തിൽ തുറവൻകാട് പുതുക്കാട്ടിൽ രവിചന്ദ്രന്റെയും തുടർച്ചയായ വീടുകളാണ് ഭാഗികമായി തകർന്നത്. ജലനിരപ്പ് ഉയർന്നതോടെ കൂത്തുമാക്കൽ, ഇല്ലിക്കൽ റഗുലേറ്റുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂത്തുമാക്കലിൽ അഞ്ച് ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു.Continue Reading

നീഡ്സിന്റെ ആഭിമുഖ്യത്തിൽ വയോജനദിനാചരണം ..   ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ദൈവ പരിപാലന ഭവനത്തിൽ നടന്ന പരിപാടി മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഡൻസ് ഹൗസ്‌ ഡയറക്ടർ ബ്രദർ ഗിൽബർട് അധ്യക്ഷത വഹിച്ചു. ഫാ. റോബിൻ, ഭാരവാഹികളായ ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, ബോബി ജോസ്, എം.എൻ. തമ്പാൻ, റോക്കി ആളൂക്കാരൻ, ആശാലത, ഡോ.ശ്രീകുമാർ, സ്റ്റാൻലി, ജോൺ ഗ്രേഷ്യസ്, എം.എ. അനിതContinue Reading

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററിന്റെയും സെന്റ് ജോസഫ്സ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സി.ബ്ലെസി മുഖ്യപ്രഭാഷണംContinue Reading

ടൈം ലൂപ്പിൽ അകപ്പെടുന്ന വിദ്യാർഥിയുടെ കഥ പറഞ്ഞ ക്രൈസ്റ്റ് ഫിലിം ക്ലബിന്റെ ഷോർട്ട് ഫിലിമിന് ദേശീയ അംഗീകാരങ്ങൾ … തൃശ്ശൂർ : ബാംഗ്ലൂരിലെ സുചിത്ര സിനിമ കൾച്ചറൽ അക്കാഡമിയിൽ ഇന്ത്യൻ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയതല ഷോർട് ഫിലിം കോൺടെസ്റ്റിൽ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തിൽ ശ്യാം ശങ്കറും നവനീത് അനിലും ചേർന്ന് നിർമ്മിച്ച് അഭിഷേക് എം. കുമാർ സംവിധാനം ചെയ്ത ‘t’ എന്ന ഷോർട്Continue Reading

ലയൺസ് ക്ലബ് എർപ്പെടുത്തിയ വിദ്യാശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി ക്ലബ്ബിന്റെ ആദ്യ പ്രസിഡണ്ടും മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുമായ കെ.പി. ജോൺ കണ്ടംകുളത്തിയുടെ സ്മരണാർത്ഥം മികച്ച വിദ്യാർത്ഥികൾക്കായി എർപ്പെടുത്തിയ കെ.പി. ജോൺ വിദ്യാശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ക്രൈസ്റ്റ് കോളേജ് ചവറ മെമ്മോറിയൽ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജയിംസ് വളപ്പില ഉദ്ഘാടനംContinue Reading

ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ; പതിനഞ്ചോളം റിക്രൂട്ടിംഗ് കമ്പനികൾ പങ്കെടുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പരിപാടിയിൽ മൾട്ടിContinue Reading