കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജി വച്ചു;രാജി ഭരണ കക്ഷിയായ എൽഡിഎഫി ലെ ധാരണ പ്രകാരം …

ഇരിങ്ങാലക്കുട : ഭരണകക്ഷിയായ എൽഡിഎഫിലെ ധാരണ പ്രകാരം കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ രാജി വച്ചു. പതിന്നാല് അംഗ ഭരണസമിതിയിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫിന് നാലും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ഒൻപതംഗ ഭരണകക്ഷിയിൽ സിപിഎമ്മിന് ഏഴും സിപിഐ ക്ക് രണ്ടും അംഗങ്ങളുണ്ട്. ധാരണ പ്രകാരം അടുത്ത ഒരു വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനം സിപിഐ ക്കും തുടർന്ന് രണ്ട് വർഷം സിപിഎമ്മിനുമാണ്. വാർഡ് നാലിൽ നിന്നാണ് ഷീജ പവിത്രൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി വി എം കമറുദ്ദീന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷിനാണ് രാജിക്കത്ത് കൈമാറിയത്.















