പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ ലൈഫ്കെയർ കാർഡിയാക് സെന്ററിന്റെയും, അക്യൂട്ട് ഇൻ പേഷ്യന്റ് റീഹാബിലിറ്റേഷൻ യൂണിറ്റിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ച ലൈഫ്കെയർ കാർഡിയാക് സെന്ററിന്റെയും അക്യൂട്ട് ഇൻ പേഷ്യന്റ് റീഹാബിലിറ്റേഷൻ യൂണിറ്റിന്റെയും സംയുക്ത ഉദ്ഘാടനവും വെഞ്ചിരിപ്പ് കർമ്മവും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ സിസ്റ്റർ ഡോക്ടർ റീറ്റ സി എസ് എസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ലൈഫ് കെയർ കാർഡിയാക് സെന്റർ മാനേജർ സെബി ജേക്കബ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൽറ്റന്റ് ഫിസിയാട്രിസ്റ് ഡോ പ്രതാപ് രാഘവൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സിഎസ് എസ് , ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ വിൻസി സി എസ് എസ് തുടങ്ങിയവർ സംസാരിച്ചു.ജനറൽ നഴ്സിംഗ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സേക്രഡ് ഹാർട്ട് സ്കൂൾ ഓഫ് നേഴ്സിങ് വിദ്യാർത്ഥിനി ജോസ്മി ജോയിയെ ചടങ്ങിൽ ആദരിച്ചു.

പുല്ലൂർ മിഷൻ ആശുപത്രിയിൽ കാർഡിയാക് സെൻ്റർ പ്രവർത്തനം ആരംഭിച്ചു
Please follow and like us:
2026-05-20














