സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ; രചനാ മൽസരത്തിലെ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദനശിൽപ്പശാലയോടനുബന്ധിച്ച് എർപ്പെടുത്തിയ രചനാ മൽസരത്തിൽ ഇരിങ്ങാലക്കുട എൽഎഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എൽഎഫിലെ ദർശിനി അയ്യർ രണ്ടാം സ്ഥാനവും എൽഎഫിലെ ദേവിക കെ എം , കരുവന്നൂർ സെൻ്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവർ മൂന്നാം സ്ഥാനങ്ങളും നേടി. ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന ചടങ്ങിൽ കൂടിയാട്ടകലാകാരി കപില വേണു വിജയികൾക്ക് ക്യാഷ് അവാർഡുകളും മൊമെൻ്റോകളും വിതരണം ചെയ്തു. പ്രവാസി വ്യവസായിയും ചലച്ചിത്ര സംവിധായകനുമായ ഷാജു വാലപ്പനാണ് അവാർഡുകൾ സ്പോൺസർ ചെയ്തത്. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ സുദീപ, പ്രധാന അധ്യാപകരായ ലിജോ വർഗ്ഗീസ്, പി എ ആൻസി ,ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.















