പുല്ലൂർ ചമയം നാടകവേദിയുടെ നാടകരാവിന് തിരി തെളിഞ്ഞു

പുല്ലൂർ ചമയം നാടകവേദിയുടെ നാടക രാവിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു നാടക രാവ് ഉദ്ഘാടനം ചെയ്തു.ചമയം പ്രസിഡന്റ് ഏ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടി എം എച്ച് ഷാജിക്ക് , ഡോ: ഇ.പി. ജനാർദ്ദനൻ, ബാലൻ അമ്പാടത്ത്, ജോസ് ചിറ്റിലപ്പിള്ളി, ചന്ദ്രൻ കിഴക്കേവളപ്പിൽ, ശശി ചിറയിൽ, പ്രദീപ് കാറളം, പി.വി. വിശാഖൻ എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ സജു ചന്ദ്രൻ സ്വാഗതവും സെക്രട്ടറി വേണു ഇളന്തോളി നന്ദിയും പറഞ്ഞു. സമ്മേളനത്തിനു ശേഷം വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ എന്ന നാടകവും പ്രദർശിപ്പിച്ചു.

Please follow and like us: