ഠാണാ-ചന്തക്കുന്ന് റോഡ് വികസനം; മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ധർണ്ണയുമായി വ്യാപാരികൾ; കോൺക്രീറ്റ് റോഡ് നിർമ്മാണം അഴിമതി ലക്ഷ്യമാക്കിയെന്ന് വിമർശനം.
ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ മെല്ലപ്പോക്ക് അവസാനിപ്പിക്കുക, പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ. ഠാണാവിൽ നടത്തിയ ധർണ്ണ ഏകോപന സമിതി സംസ്ഥാന തൃശൂർ ജില്ലാ പ്രസിഡൻ്റ്
കെ. വി. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിൻ്റെ പേരിൽ ജനങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നതെന്നും അഴിമതി ലക്ഷ്യം വച്ചാണ് കോൺക്രീറ്റ് നിർമ്മാണത്തിനായി നിർബന്ധ ബുദ്ധി കാണിക്കുന്നതെന്നും ഉദ്ഘാടകൻ കുറ്റപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ. നജ്ജാഹ് , ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ , യൂണിറ്റ് ജനറൽ സെക്രട്ടറി എബിൻ വെള്ളനിക്കാരൻ,സീനിയർ വൈസ് പ്രസിഡന്റ് ടി. വി. ആൻ്റു, നിയോജകമണ്ഡലം ജനറൽ കൺവീനർ പി. പി. ജോഷി, ടെക്സ്റ്റയിൽ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് കെ. കെ. കൃഷ്ണനന്ദ ബാബു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷൈജോ ജോസ് എന്നിവർ സംസാരിച്ചു.
യൂത്ത് വിംഗ് ജില്ലാസെക്രട്ടറി ജോമോൻ പേങ്ങിപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ മണി മേനോൻ, നോബിൾ പി. വി, ജോയിന്റ് സെക്രെട്ടറിമാരായ കെ. ആർ. ബൈജു, ഡീൻ ഷഹീദ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ്, വനിതാവിങ് പ്രസിഡന്റ് ബേബി ജോസ് കാട്ട്ള
എന്നിവർ നേതൃത്വം നൽകി.