കേരള കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം സമ്മേളനം ജൂലൈ 27 ന്
ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം സമ്മേളനം ജൂലൈ 27 ന് കാട്ടൂർ നെടുമ്പുര കൊരട്ടിപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് സതീഷ് കാട്ടൂർ, മണ്ഡലം പ്രസിഡൻ്റ് അഷ്റഫ് പാലിയത്താഴത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും . ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ, സംഘടനാ വിഷയങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആൻ്റണി പാലത്തിങ്കൽ, ലിജോ ലോനപ്പൻ, അശോകൻ ഷാരടി, വേണുഗോപാൽ എന്നിവരും പത്രസമ്മേളനത്തിൽ അറിയിച്ചു.