ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ. രാത്രി 9.30 ന് ദേവ ചൈതന്യം തിടമ്പലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനൻ തിടമ്പേറ്റി . പാറേമക്കാവ് കാശിനാഥനും ചൈത്രം അച്ചുവും ഇടത്തും വലത്തുമായി നിലയുറപ്പിച്ചു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെ ആദ്യ പഞ്ചാരിമേളത്തിന് തുടക്കം കുറിച്ച് കോൽ വീണിരുന്നു. മൂർക്കനാട് ദിനേശനായിരുന്നു മേളപ്രമാണം. ഉൽസവത്തിൻ്റെ ആദ്യ ശീവേലി എഴുന്നള്ളത്ത് വ്യാഴാഴ്ച രാവിലെ 8.30 ന് നടക്കും