എസ്എസ്എൽസി പരീക്ഷാഫലം നാളെ; മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം

എസ്എസ്എൽസി പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം.

ഇരിങ്ങാലക്കുട : എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 13 കുട്ടികൾ പരീക്ഷ എഴുതിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം തുടർന്നപ്പോൾ ഗേൾസ് സ്കൂളും നൂറ് ശതമാനം വിജയം ആവർത്തിച്ചു. ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതിയ 20 പേരിൽ ഒരു വിദ്യാർഥിനി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 366 പേരെ പരീക്ഷയ്ക്ക് ഇരുത്തിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനവും 78 ഫുൾ എ പ്ലസും നേടി. നൂറ് ശതമാനം വിജയം നേടിയ എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് പേർ ഫുൾ എ പ്ലസ് നേടി. 36 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 258 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് സ്കൂൾ നൂറ് ശതമാനം വിജയവും 42 ഫുൾ എ പ്ലസും കരസ്ഥമാക്കി. 159 പേർ പരീക്ഷ എഴുതിയ ഡോൺബോസ്കോ സ്കൂൾ 99 % വിജയവും 57 ഫുൾ എ പ്ലസും നേടി. 285 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ ലിറ്റിൽ ഫ്ളവർ സ്കൂൾ നൂറ് ശതമാനം വിജയവും 93 ഫുൾ എ പ്ലസും നേടി. 146 പേർ പരീക്ഷ എഴുതിയ എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ നൂറ് ശതമാനം വിജയവും 31 ഫുൾ എ പ്ലസും നേടി. നൂറ് ശതമാനം വിജയം നേടിയ നടവരമ്പ് ഗവ മോഡൽ സ്കൂളിൽ 98 കുട്ടികളാണ് പരീക്ഷ എഴുതിയത്. 12 പേർ ഫുൾ എ പ്ലസ് നേടി.84 കുട്ടികൾ പരീക്ഷ എഴുതിയ കാറളം വിഎച്ച്എസ് സ്കൂൾ നൂറ് ശതമാനം വിജയവും 9 ഫുൾ എ പ്ലസും നേടി.100 ശതമാനം വിജയം നേടിയ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ 41 പേർ ഫുൾ എ പ്ലസ് നേടി. 211 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 160 കുട്ടികൾ പരീക്ഷ എഴുതിയ കല്പപറമ്പ് ബിവിഎം സ്കൂൾ നൂറ് ശതമാനം വിജയവും 26 ഫുൾ എ പ്ലസും നേടി. കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂൾ നൂറ് ശതമാനം വിജയവും 39 ഫുൾ എ പ്ലസും നേടി. 97 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. മാപ്രാണം ഹോളി ക്രോസ് സ്കൂൾ നൂറ് ശതമാനം വിജയവും 7 ഫുൾ എ പ്ലസും നേടി. 97 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. അരിപ്പാലം വിദ്യാജ്യോതി സ്കൂൾ നൂറ് ശതമാനം വിജയവും 9 ഫുൾ എ പ്ലസും നേടി.31 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 30 പേർ പരീക്ഷ എഴുതിയ കരാഞ്ചിറ സെൻ്റ് സേവ്യേഴ്സ് സ്കൂളും നൂറ് ശതമാനം വിജയം നേടി. കാട്ടൂർ പഞ്ചായത്തിലെ ഗവ. സ്കൂളും പോംപെ സെൻ്റ് മേരീസ് സ്കൂളും നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്. 52 കുട്ടികൾ പരീക്ഷ എഴുതിയ മൂർക്കനാട് സെൻ്റ് ആൻ്റണീസ് സ്കൂൾ 99 % വിജയവും 12 ഫുൾ എ പ്ലസും നേടി.

Please follow and like us: