ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ രണ്ടാമത് എഡീഷ്യൻ മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ
ഇരിങ്ങാലക്കുട : ഗോപി ട്രോഫി അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് രണ്ടാമത് എഡീഷ്യന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വീണ്ടും വേദിയാകുന്നു. യംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന ടൂർണ്ണമെന്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 12 ഓളം ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് പി ദേവദാസ് , കൺവീനർ എം സുധീർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻകാല രഞ്ജി താരങ്ങളും ടൂർണ്ണമെൻ്റിൽ പങ്കെടുക്കും . 17 ന് നടക്കുന്ന സമാപന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും. സെക്രട്ടറി ആർ ഗോപകുമാർ, വൈസ് പ്രസിഡന്റ് ഹരീഷ് ഉണ്ണി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.