കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ
ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി.
എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ് (17 ലക്ഷം) , ഹെല്‍ത്ത് സബ്ബ് സെന്റര്‍ താണിശ്ശേരി റോഡ് ( 15 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനം നന്തി ഐഎച്ച്ഡിപി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ ,പഞ്ചായത്ത് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, രജനി നന്ദകുമാർ, കാറളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗ്രേസി കെ കെ എന്നിവർ സംസാരിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര സ്വാഗതവും വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ നന്ദിയും പറഞ്ഞു.

കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി
On:
Please follow and like us:
2025-04-30
Previous Post: വേണുഗോപാലമേനോൻ (96) അന്തരിച്ചു