കൂടൽമാണിക്യം തിരുവുൽസവം; നാല് നില അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ശ്രീകൂടൽമാണിക്യതിരുവുൽസവം; 65 അടിയോളം ഉയരത്തിൽ നാല് നിലകളിലായിട്ടുള്ള പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി;

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്ര തിരുവുൽസത്തിന് മോടികൂട്ടാൻ ഇത്തവണയും ബഹുനില പന്തലും ദീപാലങ്കാരങ്ങളും. പന്തലിൻ്റെ കാൽനാട്ട് കർമ്മം കുട്ടംകുളം പരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. നേരത്തെ നടന്ന ചടങ്ങുകൾക്ക് തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. 65 അടിയോളം ഉയരത്തിൽ നാല് നിലകളിലായിട്ടാണ് പന്തൽ ഒരുങ്ങുന്നത്. ക്ഷേത്രം കിഴക്കേ നട മുതൽ ആൽത്തറ വരെയുള്ള ദീപാലങ്കാരങ്ങളും പതിനൊന്ന് ദിവസങ്ങളിലായുള്ള ഉൽസവത്തിന് ഉണ്ടാകും. പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പാണ് പന്തലിൻ്റെയും ദീപാലങ്കാരങ്ങളുടെയും സ്പോൺസർഷിപ്പ് എറ്റെടുത്തിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷമാണ് ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് സ്പോൺസർഷിപ്പ് വഹിക്കുന്നത്. ചെറുതുരുത്തി സ്വദേശിയായ യൂസഫാണ് പന്തലിൻ്റെയും ദീപാലങ്കാരങ്ങളുടെയും നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ഡിവൈഎസ്പി കെ ജി സുരേഷ്, ജനപ്രതിനിധികൾ, ദേവസ്വം ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: