കടുപ്പശ്ശേരി എസ്എച്ച്എൽപിസി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഏപ്രിൽ 28 ന്
ഇരിങ്ങാലക്കുട : കടുപ്പശ്ശേരി എസ്എച്ച്എൽപിസി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 28 ന് വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ മാനേജർ ഫാ ജോമിൻ ചെരടായി, കൺവീനർ പ്രൊഫ കെ ആർ വർഗ്ഗീസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും. 1949 ൽ സ്ഥാപിതമായ സ്കൂളിൽ 200 ഓളം കുട്ടികളാണ് പഠിക്കുന്നത് സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പൊതുസമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ട്രസ്റ്റി ജോജിൻ പോൾ, ജോയിൻ്റ് കൺവീനർ ജസ്റ്റിൻ ആൻ്റോ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.