വിവിധ പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ രാജ്യത്തിൻ്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷം

വിവിധ പരിപാടികളോടെ മേഖലയിൽ രാജ്യത്തിൻ്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷം

ഇരിങ്ങാലക്കുട : വിവിധ പരിപാടികളോടെ മേഖലയിൽ രാജ്യത്തിൻ്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷം. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർഡിഒ ഡോ എം സി റെജിൽ ദേശീയപതാക ഉയർത്തി. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ദേശീയപതാക ഉയർത്തി. വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: