പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ.
കയ്പമംഗലം :വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പാലക്കാട് കണ്ണപ്ര പരുവശ്ശേരി ചാമപ്പറമ്പിൽ വീട്ടിൽ സന്തോഷിനെ (45 വയസ്സ്) റൂറൽ എസ്പി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശാനുസരണം കയ്പമംഗലം സി ഐ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയാണെന്നും അതിൽ ആദർശ് എന്ന് പേരുള്ളതായും മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് രജിസ്ട്രേഷനിൽ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷ ജംഗ്ഷനുകൾ തോറും ഫിനോയിലുമായി വില്പന നടത്തി വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിൽ ‘ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരായ
സൂരജ്, പ്രദീപ്, ജെയ്സൻ
ലിജു ഇയ്യാനി, നിഷി, ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.