യമനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ എടക്കുളം സ്വദേശിക്ക് മോചനമാകുന്നു; നാട്ടിൽ തിരിച്ച് എത്തുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം

യമനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവിൽ മോചനമാകുന്നു; നാട്ടിൽ തിരിച്ച് എത്തുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം

ഇരിങ്ങാലക്കുട :യമനിലെ യുദ്ധഭൂമിയിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവിൽ മോചനമാകുന്നു. മെച്ചപ്പെട്ട ജീവിതം തേടി 2014 ൽ യമനിൽ എത്തിയ എടക്കുളം പടിഞ്ഞാറ്റുമുറി കുണ്ടൂർ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ദിനേശൻ (49) നാണ് കേന്ദ്രസർക്കാരിൻ്റെയും നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാട്ടിൽ തിരിച്ച് എത്താനുള്ള വഴി തെളിയുന്നത്. 2014 ൽ യമനിൽ എത്തിപ്പെട്ട സമയത്ത് ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെ തുടർന്ന് എജൻ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാസ്പോർട്ട് അടക്കമുള്ള രേഖകൾ എജൻ്റിൻ്റെ കൈവശമായിരുന്നു. രേഖകൾ ഒന്നുമില്ലാതെ കല്പണികൾ ചെയ്തും കാര്യമായ വരുമാനമില്ലാതെയും ദിനേശൻ ജീവിതം തള്ളിനീക്കുകയായിരുന്നു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ അപൂർവമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നുവെന്നതായിരുന്നു എക ആശ്വാസം. ദിനേശിൻ്റെ അവസ്ഥ ഭാര്യ സഹോദരനും പറപ്പൂക്കര പഞ്ചായത്ത് മുൻ മെമ്പറുമായ അനിൽ പുന്നേൽ എടക്കുളത്തുള്ള ദിനേശിൻ്റെ സുഹൃത്തുക്കളെ കഴിഞ്ഞ വർഷം അറിയിച്ചതിനെ തുടർന്ന് നടത്തിയ ഇടപെടലുകളാണ് നാട്ടിൽ തിരിച്ച് എത്താനുള്ള നിമിത്തമായി മാറിയത്. സുഹ്യത്ത് ഉണ്ണി പൂമംഗലം ബിജെപി ആളൂർ മണ്ഡലം സെക്രട്ടറി വിപിൻ പാറേമക്കാട്ടിലിൻ്റെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരികയും

തുടർന്ന് കേന്ദ്ര സർക്കാർ തലത്തിൽ നടത്തിയ ഇടപെടലുകളും യമനിലെ മലയാളി സമാജവും വിപിൻ പാറേമക്കാട്ടിലും ചേർന്ന് തിരിച്ച് വരാനുള്ള എഴ് ലക്ഷത്തോളം രൂപ

കണ്ടെത്തി ദിനേശന് സ്വദേശത്തേക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. ഭാര്യ അനിത, മക്കളായ കൃഷ്ണവേണി, സായ്കൃഷ്ണ എന്നിവർ ഇപ്പോൾ നെടുമ്പാളിലുള്ള സഹോദരനോടൊപ്പമാണ് കഴിയുന്നത്. നാളെ ഉച്ചയോടെയാണ് ദിനേശൻ എടക്കുളത്തും നെടുമ്പാളിലുള്ള കുടുംബാംഗങ്ങളുടെ അടുത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Please follow and like us: