ഇരിങ്ങാലക്കുടയിൽ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു

തദ്ദേശ റോഡ് പുനരുദ്ധാരണം ; ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി 8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

 

തൃശ്ശൂർ :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനശക്തി റോഡ് (15 ലക്ഷം ),

എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം ),കോടംകുളം പുളിക്കച്ചിറ റോഡ് ( 45 ലക്ഷം ),മുരിയാട് അണ്ടിക്കമ്പനി

മഠം കപ്പേള റോഡ് ആരംഭ നഗര്‍ (20 ലക്ഷം),ആശാനിലയം റോഡ് (38 ലക്ഷം ),

പാര്‍ക്ക് വ്യൂ റോഡ് (45 ലക്ഷം ),

സെന്‍റ് ആന്‍റണീസ് റോഡ് ലക്ഷം (28 ലക്ഷം),

പായമ്മല്‍ റോഡ (40 ലക്ഷം),

 

ഇല്ലിക്കാട് ഡെയ്ഞ്ചര്‍മൂല റോഡ് ( 45 ലക്ഷം ),ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം ),

ഐശ്വര്യാ റോഡ് (38.28 ലക്ഷം ),

തുറവന്‍കാട് ഗാന്ധിഗ്രാം റോഡ് (30 ലക്ഷം),എസ് എന്‍ നഗര്‍ റോഡ് (20 ലക്ഷം),

ഇരിങ്ങാലക്കുട ബ്ലോക്ക്

സ്വാന്തന സദൻ ലിങ്ക് റോഡ് ( 31.3 ലക്ഷം),

കോലോത്തും പടി

ഐക്കരക്കുന്ന് റോഡ് ( 28 ലക്ഷം),

പേഷ്ക്കാര്‍ റോഡ് (45 ലക്ഷം),

മധുരംപ്പിള്ളി

മാവുംവളവ് ലിങ്ക് റോഡ് ( 25 ലക്ഷം),

ചെമ്മണ്ട കോളനി റോഡ് ( 15 ലക്ഷം),

തളിയക്കോണം

സ്റ്റേഡിയം കിണര്‍ റോഡ് (36.4 ലക്ഷം),മനപ്പടി വെട്ടിക്കര റോഡ് ( 17 ലക്ഷം),

ഹെല്‍ത്ത് സബ്ബ് സെന്‍റര്‍

താണിശ്ശേരി റോഡ് (15 ലക്ഷം), കൂത്തുമ്മാക്കല്‍ റോഡ് (24 ലക്ഷം),

വായനശാല കലി റോഡ്

പൊറത്തൂര്‍ അമ്പലം വരെ ( 42.1 ലക്ഷം),

കര്‍ളിപ്പാടം

താരാ മഹിളാ സമാജം

ഊത്തുറുമ്പിക്കുളം റോഡ് ( 22 ലക്ഷം),

മഴുവഞ്ചേരിതുരുത്ത് റോഡ് ( 21.88 ലക്ഷം),

റെയില്‍വേ ഗേറ്റ്

പെരടിപാടം റോഡ് (15 ലക്ഷം),

പാറക്കുളം റോഡ് ഗാന്ധിഗ്രാം

ഗ്രൗണ്ട് റോഡ് (28 ലക്ഷം),

വടക്കേക്കുന്ന് റോഡ് (20 ലക്ഷം),

കണ്ണിക്കര അത്ഭുതകുളങ്ങര

അമ്പലം റോഡ് ( 31 ലക്ഷം),

കണ്ണിക്കര കപ്പേള

എരണപ്പാടം റോഡ് (22 ലക്ഷം ) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

Please follow and like us: