ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
മതിലകം : മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ വന്ന വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ അക്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ് (32) ,കൈപ്പമംഗലം പുതിയവീട്ടിൽ ഷാനവാസ് ( 37 ) എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, കൈ തട്ടിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച വഞ്ചിപ്പുര സ്വദേശികളെ മിൻഷാദ്, ഷാനവാസ് എന്നിവർ പുറകെ ഓടിച്ചെന്ന് പിടിച്ചുനിർത്തി നെഞ്ചിൽ കുത്താൻ ശ്രമിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ പ്രതികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് കൈപ്പമംഗലം പോലീസും മതിലകം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കടയിൽ നിന്ന് മതിലകം സി ഐ എം കെ ഷാജി, കൈപ്പമംഗലം സി ഐ ഷാജഹാൻ എം, ഉദ്യോഗസ്ഥരായ രമ്യ കാർത്തികേയൻ, സൂരജ് കെ എസ്, ജെയ്സൺ, മുഹമ്മദ് റാഫി, സഹദ്, ജമാലുദ്ധീൻ, അനന്ദു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.