


മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ; പ്രതിഷേധവുമായി പ്രസ്സ് ക്ലബ് ; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും തീരുമാനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ അധികൃതർക്ക് നിവേദനം നൽകാൻ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ എത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സംഭവത്തിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ അടിയന്തര യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ പോലീസിന് പുറകെ മാധ്യമപ്രവർത്തകരെ കയ്യേറ്റാൻ ചെയ്യാൻ ഒരുങ്ങി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരും ; നവതി ആഘോഷത്തിലേക്ക് കടക്കുന്ന നഗരസഭ ഓഫീസ് അങ്കണത്തിൽ വീണ്ടും സംഘർഷം ഇരിങ്ങാലക്കുട : സമാധാനപരമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ് സ്വാതന്ത്യദിനത്തിൽ സംഘർഷം സൃഷ്ടിച്ച പോലീസിൻ്റെ പാത പിന്തുടർന്ന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമായി
ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സ്വാതന്ത്ര്യദിനത്തിൽ സംഘർഷവേദിയായി നഗരസഭ അങ്കണം ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ സംഘർഷം. പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം നഗരസഭ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകാൻ എത്തിയ നിക്ഷേപകരെ പോലീസ് തടഞ്ഞതാണ് സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസ് പരിസരത്തെ സംഘർഷവേദി ആക്കിയത്. നഗരസഭ
ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആക്ട് പ്രകാരം പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിൽ അധികം പേർ തൃശ്ശൂർ: 2002 ലെ സർഫാസി ആക്ട് പ്രകാരം ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ 551 പേർ. മെയിൻ ബ്രാഞ്ചിൽ നിന്നും മറ്റ് ബ്രാഞ്ചുകളിൽ നിന്നുമായി ലോൺ എടുത്ത് കുടിശ്ശിക വരുത്തിയ ഇവരിൽ പലരുടെയും പേരിൽ കോടികളുടെ
Designed and developed by WWM