മാധവനാട്യഭൂമിയിൽ പതിനാറാമത് കൂടിയാട്ടമഹോൽസവത്തിന് തുടക്കമായി…

മാധവനാട്യഭൂമിയിൽ പതിനാറാമത് കൂടിയാട്ടമഹോൽസവത്തിന് തുടക്കമായി…

ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. നഗര സഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസകൾ നേർന്നു. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ.കണ്ണൻ പരമേശ്വരൻ ഗുരു അമ്മന്നൂർ സ്മാരക പ്രഭാഷണമായി സഹകഥാപാത്രങ്ങൾ കൂടിയാട്ടത്തിലും കഥകളിയിലും എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡൻ്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു. യോഗത്തെ തുടർന്ന് നടന്ന അവിമാരകം കൂടിയാട്ടത്തിൽ സൂരജ് നമ്പ്യാർ കൗഞ്ചായനനായി രംഗത്ത് വന്നു. മിഴാവിൽ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ ഗുരുകുലം ശ്രുതിയും ഗുരുകുലം അക്ഷരയും ചമയത്തിൽ കലാമണ്ഡലം വൈശാഖും പങ്കെടുത്തു. രണ്ടാം ദിവസമായ ചൊവ്വാഴ്ച ഡോ. എ. ആർ ശ്രീകൃഷ്ണൻ്റെ പ്രഭാഷണവും സുഭദ്രാധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടവും അരങ്ങേറും.

Please follow and like us: