വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി ഡിസംബർ 1, 2, 3 തീയതികളിൽ ലയൺസ് ഹോളിഡേ ബസാർ …
ഇരിങ്ങാലക്കുട : വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി 2023 ലെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ഹോളിഡേ ബസാർ എക്സിബിഷൻ . ഡിസംബർ 1, 2, 3 തീയതികളിലായി നടക്കുന്ന എക്സിബിഷൻ ഡിസംബർ 1 ന് രാവിലെ 9 ന് ചലച്ചിത്ര താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്യും. 65 ഓളം സ്റ്റാളുകൾ രാവിലെ 9 മുതൽ വൈകീട്ട് നാല് വരെ നീണ്ടു നിൽക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുമെന്ന് ലയൺ ലേഡി പ്രസിഡണ്ട് റെൻസി ജോൺ നിധിൻ, സെക്രട്ടറി മിഡ്ലി റോയ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എക്സിബിഷനിൽ നിന്നുള്ള വരുമാനം നിർധനനായ ഒരു വ്യക്തിയുടെ ഭവനനിർമ്മാണത്തിനായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. എക്സിബിഷനോടനുബന്ധിച്ച് മേഖലയിലെ കലാകാരൻമാരുടെ അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്. ട്രഷറർ റിങ്കു മനോജ്, പ്രോഗ്രാം ഡയറക്ടർ ഫെനി എബിൻ, സംഘാടകരായ ദീപ ഫ്രാൻസിസ് , തുഷാര വിജോ , റീമ പ്രകാശൻ , റോണി പോൾ , എൽസ്ലറ്റ് ജോൺ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് എക്സിബിഷന്റെ ബ്രോഷർ ലീന ജെയിംസ് വളപ്പില പ്രകാശനം ചെയ്തു.















