കൊരുമ്പിശ്ശേരി റെസിഡൻ്റസ് അസോസിയേഷൻ്റെ ഓണാഘോഷം

കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷം നഗരസഭാ കൗൺസിലർമാരായ പ്രവീൺസ് ഞാറ്റുവെട്ടിയും ആര്യ സുമേഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ശ്രീധരൻ നടുവളപ്പിൽ, സെക്രട്ടറി ബിന്ദു ജിനൻ , ട്രഷറർ രമാഭായ് എന്നിവർ സംസാരിച്ചു

ചടങ്ങിൽ 84 വയസ്സ് കഴിഞ്ഞവരെയും കർഷകശ്രീ അവാർഡ് നേടിയ പ്രീത ദിനേശനെയും ആദരിച്ചു.

സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ജെസെയർ, പ്രീത ഷാജൻ, സിബി കല്ലിക്കാട്ട് എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി. ജിസ്ന ഉദയശങ്കർ, നന്ദു അനിൽ, രാധ രഘു, വിഹാൻ, ധന്യ ജയൻ, പ്രസാദ് അനന്തത്തു പറമ്പിൽ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.തുടർന്ന് അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്ത ഓണക്കളി മത്സരങ്ങൾ അരങ്ങേറി.

Please follow and like us: