നിയമസഭ തിരഞ്ഞെടുപ്പ്; വനിതാ സംഗമവുമായി എൻഡിഎ

നിയമസഭ തിരഞ്ഞെടുപ്പ്; വനിതാ സംഗമവുമായി എൻഡിഎ ; വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും സ്ത്രീകൾക്ക് കെഎസ്ആർടിസി യിൽ സൗജന്യയാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും കെ പി ശശികല ടീച്ചർ

 

ഇരിങ്ങാലക്കുട : വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനം പ്രയോഗികമല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ പി ശശികല ടീച്ചർ . ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന വനിതാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ . ഗായത്രി ഹാളിൽ നടന്ന യോഗത്തിൽ ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കവിത ബിജു അധ്യക്ഷത വഹിച്ചു. സ്‌ഥാനാർഥി സന്തോഷ് ചെറാക്കുളം , ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട , മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് , ലീന ഗിരീഷ് , ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി റീമ പ്രകാശ്, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് , റീജ സന്തോഷ്, രഞ്ചിഷ മനോജ് എന്നിവർ സംസാരിച്ചു.

Please follow and like us: