കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് കമ്പനിയുടെ യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട: കർഷകരുടെ കൂട്ടായ്മയായ
വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഇഡ്ഡലി -ദോശമാവ് യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ആദ്യ വില്പന നിർവഹിച്ചു. മുൻ എം. എൽ. എ കെ. യൂ. അരുണൻ മാസ്റ്റർ,സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം പി. ആർ. വർഗീസ് മാസ്റ്റർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കര നാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ,മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാർ, കേരള ബാങ്ക്ഹെഡ് ഓഫീസ് പ്രൊജക്റ്റ് റിസോഴ്സ് പേഴ്സൺമാരായ ഷാജി സക്കറിയ, എസ്. കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഞ്ചായത്ത് അംഗങ്ങൾ, കമ്പനി ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ ഖാദർ പട്ടേപ്പാടം സ്വാഗതവും, ഡയറക്ടർ ബോർഡ് അംഗം അജിത പീതാംബരൻ നന്ദിയും പറഞ്ഞു















