അഡ്വ. ഡി. ശങ്കരൻകുട്ടി എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ്; ആർ. ബാലകൃഷ്ണൻ വൈസ് പ്രസിഡൻ്റ്
ഇരിങ്ങാലക്കുട: എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റായി അഡ്വ. ഡി. ശങ്കരൻകുട്ടി ഐകകണ്ഠ്യേന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആർ. ബാലകൃഷ്ണനാണ് പുതിയ വൈസ് പ്രസിഡൻ്റ്.നേരത്തെ യൂണിയൻ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. ഡി. ശങ്കരൻകുട്ടി നയിച്ച പാനൽ വിജയിച്ചിരുന്നു. പി. ആർ. അജിത്കുമാർ (കുഴൂർ), എൻ. ഗോവിന്ദൻകുട്ടി (ചാലക്കുടി), ചന്ദ്രമതി സുരേഷ് (പുതുക്കാട്), നന്ദൻ പറമ്പത്ത് (തൃക്കൂർ – കല്ലൂർ), ബിന്ദു ജി. മേനോൻ (കൊടകര), എ.ജി. മണികണ്ഠൻ (അഷ്ടമിച്ചിറ – പുത്തൻചിറ), രമ വിജയൻ (അന്നമനട),
രവീന്ദ്രൻ കണ്ണൂർ (ഇരിങ്ങാലക്കുട), എ.വി. രാജേഷ് (പുതുക്കാട്), വിജയൻ ചിറ്റേത്ത് (വെള്ളാങ്കല്ലൂർ), കെ. ബി. ശ്രീധരൻ (കരുവന്നൂർ), സുനിൽ കെ. മേനോൻ (മേച്ചിൽ), സോമൻ മുത്രത്തിക്കര (മുരിയാട്) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.















