അസാപ് കേരളയുടെ തൊഴിൽ മേളയിൽ 200 പേർക്ക് തൊഴിൽ; ആസ്പയർ തൊഴിൽ മേളയിൽ പങ്കെടുത്തത് മുപ്പതോളം കമ്പനികൾ
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഒരു നവ വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കുമ്പോൾ തൊഴിലവസരങ്ങളിലേക്ക് യുവതി, യുവാക്കളെ കടന്നുചെല്ലുന്നതിന് സഹായകരമായ പരിശീലനവും അതിനനുസരിച്ച വേദികളും സൃഷ്ടിക്കുക എന്നത് ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായ പ്രവർത്തനമാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽമേള പരമ്പരയിലെ 2026 പുതുവർഷത്തിലെ ആദ്യ പതിപ്പായ ‘ആസ്പയർ 2026’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിൽ നടന്ന ആസ്പയർ തൊഴിൽ മേളയിൽ 30-ൽ അധികം പ്രമുഖ കമ്പനികളും ആയിരത്തി അഞ്ഞൂറിലധികം ഉദ്യോഗാർഥികളും പങ്കെടുത്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ,
അസാപ് കേരള സി.എം.ഡി ഇൻ-ചാർജ് പ്രീതി ലിയോണോൾഡ്, ഇൻഫോസിസ് അസോസിയേറ്റ് വി.പി സന്തോഷ് അനന്തപുര, ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് ക്രിസ്റ്റോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര റീജിയണൽ മാനേജർ വി. വിജിത്ത് , ഇ.ആർ.എ.എം റീജിയണൽ ഡയറക്ടർ ബിജോയ് ഡി. ദാസ് അസാപ് കേരള ഹെഡ് എച്ച്.ആർ രാജേഷ് കെ.എ എന്നിവർ പങ്കെടുത്തു. തൊഴിൽ മേളയിൽ 200 ഓളം പേർക്ക് തൊഴിൽ ലഭിച്ചു.150 എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇൻഫോസിസിൽ ഇൻ്റേൺഷിപ് സൗകര്യവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.















